ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി; കുതിച്ചു ചാട്ടം 2017ല്‍

കഴിഞ്ഞ വര്‍ഷത്തെ 7,209 കോടിയുടെ മൊത്തലാഭം 2017 സെപ്റ്റംബര്‍ ആയതോടെ 8,109 കോടിയായി ഉയരുകയും ചെയ്തു

റിലയൻസ്, ജിയോ, അംബാനി, മുകേഷ് അംബാനി, ഇന്ത്യ, ടെലികോം, റിലയൻസ് ഇന്റസ്ട്രീസ്

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. 42.1 ബില്ല്യണ്‍ ഡോളറ സമ്പത്തോടെ ചൈനയുടെ ഹൂയി കാ യാനിനെ പിന്തളളിയാണ് മുമ്പിലെത്തിയത്. ഫോബ്സിന്റെ പുതിയ പട്ടിക അനുസരിച്ച് അംബാനിയുടെ വ്യക്തിഗത സമ്പത്ത് 466 മില്യണ്‍ ഡോളറാണ്.

ചൈനയുടെ എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് ചെയര്‍മാന്‍ ഹൂയി കാ യാനിന്റെ ആസ്തി 1.28 ബില്ല്യണ്‍ കുറഞ്ഞ് 40.6 ബില്ല്യണ്‍ ഡോളറിലെത്തി. ആഗോളതലത്തില്‍ 14ാം സ്ഥാനത്താണ് അംബാനി നില്‍ക്കുന്നത്. നിലവില്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേയും ആസ്തിയുടേയും കണക്കുകള്‍ അനുസരിച്ചാണ് ഫോബ്സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഓഹരി 75 ശതമാനമായി ഉയര്‍ന്നതോടെ 2017ല്‍ വലിയൊരു കുതിച്ചു ചാട്ടമാണ് അംബാനിയുടെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ 7,209 കോടിയുടെ മൊത്തലാഭം 2017 സെപ്റ്റംബര്‍ ആയതോടെ 8,109 കോടിയായി ഉയരുകയും ചെയ്തു. ഇന്ത്യയില്‍ ആദ്യമായി 6 ലക്ഷം കോടി മൂലധനം ഉളള കമ്പനിയായി ബുധനാഴ്ച്ച റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് ആവുകയും ചെയ്തിരുന്നു.

അംബാനിയുടെ ടെലികോം എതിരാളിയായ എയര്‍ടെലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലും വ്യക്തിഗത ആസ്തിയുടെ കാര്യത്തില്‍ മുന്നോക്കം ചാടിയിട്ടുണ്ട്. 10.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ril chairman mukesh ambani becomes asias richest person

Next Story
ബി ജെപി ക്കെന്താ ഈ വീട്ടില്‍ കാര്യമെന്ന് എ ഐ ഡി എം കെ ദിനകരന്‍ പക്ഷനേതാവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com