പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല: സുപ്രീം കോടതി

പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ട്

SC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express

ന്യൂഡൽഹി: എപ്പോഴും എല്ലായിടത്തും പ്രതിഷേധിക്കാനുള്ള അവകാശമില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ട്. ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കവെയാണ് കോടതിയുടെ പരാമർശം.

Also Read: ഡൽഹി, ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ പ്രകമ്പനങ്ങൾ; ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം താജികിസ്താൻ

ചില പ്രതിഷേധങ്ങൾ പെട്ടെന്ന് ഉണ്ടായേക്കാം, പക്ഷെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഭരണഘടനാ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ദീർഘകാലമായി വിയോജിപ്പോ പ്രതിഷേധമോ ഉണ്ടായാൽ പൊതു സ്ഥലത്ത് തുടർച്ചയായി അധിനിവേശം നടത്താനാവില്ലെന്നും കോടതി ആവർത്തിച്ചു. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്.

ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പന്ത്രണ്ട് ആക്ടിവിസ്റ്റുകൾ കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി കോടതി തള്ളി.

Also Read: മോദി ഭീരു, ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് നൽകി; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

“ഒരു നിയമനിർമ്മാണത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തിന്റെ നിലനിൽപ്പിനെ അഭിനന്ദിക്കുമ്പോൾ, പൊതു വഴികളും പൊതു ഇടങ്ങളും അത്തരമൊരു രീതിയിൽ കൈവശപ്പെടുത്താൻ കഴിയില്ല. ജനാധിപത്യവും വിയോജിപ്പും പരസ്പരം കൈകോർക്കുന്നു, എന്നാൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് അതിനായുള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കണം,”കോടതി ഉത്തരവിൽ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Right to protest cannot be anytime and everywhere says supreme court on shaheen bagh caa protests

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express