ന്യൂഡല്‍ഹി : ഇഷ്ടമുള്ള ഒരാളെ വിവാഹം ചെയ്യുക എന്നത് ഭരണഘടനയുടെ ആര്‍ട്ടികള്‍ 21ല്‍ അനുശാസിച്ചിട്ടുള്ള കാര്യമാണ്. ഷഫിന്‍ ജഹാനെ വിവാഹം ചെയ്ത ഹാദിയയുടെ വിവാഹം റദ്ദു ചെയ്തുകൊണ്ട് കേരളാ ഹൈകോടതി 2017ല്‍ നടത്തിയ വിധി പ്രസ്താവന തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീംകോടതി പറഞ്ഞു.

ഹാദിയും ഷഫിന്‍ ജഹാനും തള്ളിലുള്ള വിവാഹ ബന്ധത്തില്‍ കൈകടത്താനാകില്ല എന്ന് തറപ്പിച്ചുപറഞ്ഞ കോടതി എന്‍ഐഎയ്ക്ക് വേണമെങ്കില്‍ ഷഫിന്റെ വിവാഹബന്ധം വേറെ തന്നെ അന്വേഷിക്കാം എന്നും അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെയാണ് വിധി.

വിവാഹത്തിലോ പുറത്തോ തന്റെ പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് ഒരു വ്യക്തിയുടെ മാത്രം കാര്യമാണ്. വിവാഹത്തിലെ കൂട്ടുകെട്ട് എന്നത് അഭേദ്യമായ സ്വകാര്യതയില്‍ നിന്നുകൊണ്ടാണ്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയെന്നഒരു വ്യക്തിയുടെ പൂര്‍ണമായ അധികാരം വിശ്വാസവുമായ് ബന്ധപ്പെട്ട് കിടക്കുന്നതല്ല.  സ്വതന്ത്രമായ് ഒരു മതം പിന്തുടരുക, പ്രചരിപ്പിക്കുക എന്നതൊക്കെ ഓരോ വ്യക്തിക്കും ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശമാണ്. അത് തീരുമാനിക്കുക എന്ന ഓരോ വ്യക്തിയുടെയും സ്വതന്ത്രമായ അവകാശത്തിന്മേല്‍ ഉത്തരവിടാനും രാജ്യത്തിനോ നിയമത്തിനോ കഴിയില്ല. അതാണ് ഭരണഘടനയുടെ അന്തസത്ത. ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിയില്‍ പറഞ്ഞു.

വാര്‍ത്ത വിശദമായ് ഇംഗ്ലീഷില്‍ വായിക്കാം : Right to marry person of one’s choice is integral to right to life & liberty: SC on Hadiya case

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ