മുംബൈ: നടൻ റിയ ചക്രവർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 6 വരെ നീട്ടി. സുശാന്ത് സിങ് രാജ്പുതുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഫയൽ ചെയ്ത കേസിൽ ജാമ്യം തേടി റിയ ചക്രവർത്തിയും സഹോദരൻ ഷോവിക് ചക്രവർത്തിയും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. ഇവരുടെ ജാമ്യാപേക്ഷ സെപ്റ്റംബർ 11 ന് പ്രത്യേക എൻഡിപിഎസ് കോടതി തള്ളിയിരുന്നു.
മുതിർന്ന അഭിഭാഷകൻ സതീഷ് മനേഷിന്ദെ, അഭിഭാഷകയായ ആനന്ദിനി ഫെർണാണ്ടസ് എന്നിവർ വഴി ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ, ജസ്റ്റിസ് സാരംഗ് വി കോട്‌വാളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സെപ്റ്റംബർ 23 ന് (നാളെ) വാദം കേൾക്കും.
റിയ, സഹോദരൻ ഷോവിക്, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ, പാചകക്കാരൻ ദിപേഷ് സാവന്ത് എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ നിരസിച്ച മറ്റ് രണ്ട് പേർ സെയ്ദ് വിലാത്ര, അബ്ദുൽ ബാസിത് പാരിഹാർ എന്നിവരാണ്.
Read More: ലൈംഗികാരോപണം; നിയമപരമായി നേരിടുമെന്ന് അനുരാഗ് കശ്യപ്
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) തങ്ങളിൽ നിന്ന് പിടിച്ചെടുത്ത മരുന്നുകളുടെ അളവ് പരാമർശിച്ചിട്ടില്ലാത്തതിനാൽ ജാമ്യം അനുവദിക്കണം എന്ന വാദം തള്ളിക്കൊണ്ടാണ് കോടതി ആറ് പ്രതികൾക്കും ജാമ്യം നിഷേധിച്ചത്. ജാമ്യം നിരസിക്കുന്നതിനിടെ, പ്രതികൾക്കെതിരെ കേസെടുത്ത വകുപ്പുകൾ പ്രകാരം കുറ്റം തെളിയിക്കാൻ ലഹരി മരുന്നിന്റെ അളവ് പരാമർശിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പ്രത്യേക കോടതിക്ക് മുമ്പിലുള്ള ജാമ്യാപേക്ഷയിൽ റിയയും ഷോവിക്കും, എൻസിബി തങ്ങളിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും എന്ത് തരമാണെന്നോ എത്രയുണ്ടെന്നോ പരാമർശിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. പ്രഥമദൃഷ്ട്യാ ഉള്ള താൻ ലഹരി വാങ്ങിയത് സുശാന്തിന് വേണ്ടിയാണെന്നും താൻ അതിന്റെ ഭാഗമല്ലെന്നും റിയ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
സെപ്റ്റംബർ 18 ന് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ സഹായി സാമുവൽ മിറാൻഡയും മറ്റ് രണ്ട് പേരും ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ, തങ്ങൾ മയക്കുമരുന്ന് കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും, സുശാന്തിന് മയക്കുമരുന്ന് നൽകിയതായി തെളിവുകളില്ലെന്നും പറഞ്ഞിരുന്നു.
Read More: Rhea Chakraborty judicial custody extended till Oct 6, moves Bombay HC for bail