Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമല്ലെന്ന് കോടതി; ഒരു മാസത്തോളം നീണ്ട തടവിനൊടുവിൽ റിയക്ക് ജാമ്യം

പണമോ മറ്റ് ആനുകൂല്യങ്ങളോ നേടാൻ അവർ മരുന്നുകൾ മറ്റൊരാൾക്ക് കൈമാറിയിട്ടില്ലെന്നും വിധിയിൽ പറയുന്നു

rhea chakraborty, rhea chakraborty bail, rhea chakraborty bail plea, rhea chakraborty drug case, rhea chakraborty news, drugs cases, rhea chakraborty ncb, sushant singh rajput death, rhea chakraborty brother, showik chakraborty, showik chakraborty bail, showik chakraborty bail news, rhea chakraborty bail latest news

മുംബൈ:സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ച നടി റിയ ചക്രവർത്തി ജയിൽ മോചിതയായി. കോടതി ജാമ്യം അനുവദിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് റിയ ചക്രബർത്തിയെ ബൈക്കുല്ല ജയിലിൽ നിന്ന് മോചിപ്പിച്ചത്. റിയയ്ക്ക് ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന് കോടതി ജാമ്യം അനുവദിച്ചപ്പോൾ റിയയുടെ സഹോദരൻ ഷോയിക്കിനും മയക്കുമരുന്ന് കച്ചവടക്കാരനായ അബ്ദുൽ ബാസിത് പാരിഹറിന്റെയും അപേക്ഷ ഹൈക്കോടതി നിരസിച്ചു.

“(റിയ) മയക്കുമരുന്ന് വിൽപ്പനക്കാരുടെ ശൃംഖലയുടെ ഭാഗമല്ല. പണമോ മറ്റ് ആനുകൂല്യങ്ങളോ നേടാൻ അവർ വാങ്ങിയ മരുന്നുകൾ മറ്റൊരാൾക്ക് കൈമാറിയിട്ടില്ല,” എന്ന് ജാമ്യാപേക്ഷ പുറപ്പെടുവിച്ച ജസ്റ്റിസ് സാരംഗ് വി കോട്‌വാൾ പറഞ്ഞു “അവർക്ക് ക്രിമിനൽ പശ്ചാത്തലം, ജാമ്യത്തിലിരിക്കുമ്പോൾ അവൾ ഒരു കുറ്റവും ചെയ്യാൻ സാധ്യതയില്ലെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്,” ജഡ്ജി പറഞ്ഞു.

ഷോയിക്കിന്റെ അപേക്ഷ നിരസിച്ച കോടതി, അപേക്ഷകന് നിരവധി മയക്കുമരുന്ന് ഇടപാടുകാരെ അറിയാമെന്ന് മാത്രമല്ല, അവരുമായി സമ്പർക്കം പുലർത്തുകയും അവരുമായി ഇടപാട് നടത്തുകയും ചെയ്തെന്നും പറഞ്ഞു. “ഈ ഘട്ടത്തിൽ, മയക്കുമരുന്ന് വിൽപ്പനക്കാരുടെ ഒരു ശൃംഖലയുടെ ഭാഗമാണ് അദ്ദേഹം (ഷോയിക്) എന്ന് കാണിക്കാൻ ആവശ്യമായ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ഉണ്ട്,” ഉത്തരവിൽ പറയുന്നു.

സെപ്റ്റംബർ 8 നാണ് റിയയെ നർകോടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. റിയയുടെ സഹോദരൻ ഷോയിക്കിനെ സെപ്റ്റംബർ 4 നും ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ റിയയെ ബൈക്കുല്ല ജയിലേക്ക് മാറ്റിയിരുന്നു. റിയയുടെ ജുഡീഷ്യൽ കസ്റ്റഡി മറ്റൊരു കോടതി ഇന്നലെ ഒക്ടോബർ 20 വരെ നീട്ടിയിരുന്നു.

Read More: Rhea Chakraborty gets bail in drugs case, released from Byculla jail after nearly a month

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rhea chakraborty jail bail plea bombay high court drugs case sushant singh rajput

Next Story
രസതന്ത്രത്തിനുള്ള നൊബേൽ ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് വികസിപ്പിച്ച വനിതാ ഗവേഷകര്‍ക്ക്nobel prize in chemistry, chemistry nobel prize 2020, 2020 nobel prize, nobel prize winners 2020, emmanuelle charpentier, jennifer a. doudna, chemistry nobel 2020, marie curie, indian express world news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express