മാധ്യമ വിചാരണ അന്യായം; റിയ ചക്രവർത്തി സുപ്രീം കോടതിയിലേക്ക്

താൻ രാഷ്ട്രീയ അജണ്ടകളുടെ ബലിയാടാകുമെന്ന് ഭയക്കുന്നതായും കടുത്ത മാനസിഘാകാതത്തിൽ നിന്നും സ്വകാര്യതയുടെ ലംഘനത്തിൽ നിന്നും തനിക്ക് സംരക്ഷണം നൽകണമെന്നും റിയ പരമോന്നത നീതിപീഠത്തോട് ആവശ്യപ്പെടും

Sushant Singh Rajput, സുശാന്ത് സിങ് രാജ്പുത്, Sushant Singh Raput death, സുശാന്ത് സിങ് രാജ്പുതിന്റെ മരണം, Sushant Singh Rajput death cbi, സുശാന്തിന്റെ മരണം സിബിഐ, rhea, റിയ, sushant singh death, sushant singh bihar police, sushant singh mumbai police, mumbai police, vinay tiwari, sushant singh rajput, mumbai news, indian express, സുശാന്ത് സിങ്ങിന്റെ മരണം, സുശാന്ത് സിങ് ബിഹാർ പോലീസ്, സുശാന്ത് സിങ് മുംബൈ പോലീസ്, മുംബൈ പോലീസ്, വിനയ് തിവാരി, സുശാന്ത് സിംഗ് രാജ്പുത്, മുംബൈ ന്യൂസ്, iemalayalam, ഐഇ മലയാളം

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ അന്വേഷണം നടക്കുന്നതിനിടെ മാധ്യമങ്ങൾ അനാവശ്യമായ കെട്ടുകഥകളുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നടി റിയ ചക്രവർത്തി സുപ്രീം കോടതിയിലേക്ക്.

സുശാന്തിന്റെ പിതാവ് കെ.കെ സിങ്ങിന്റെ പരാതിയിലാണ് റിയയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എന്നാൽ അന്യായമായ മാധ്യമ വിചാരണയാണ് താൻ നേരിടുന്നതെന്ന് റിയ ചൂണ്ടിക്കാട്ടുന്നു. താൻ രാഷ്ട്രീയ അജണ്ടകളുടെ ബലിയാടാകുമെന്ന് ഭയക്കുന്നതായും കടുത്ത മാനസിഘാകാതത്തിൽ നിന്നും സ്വകാര്യതയുടെ ലംഘനത്തിൽ നിന്നും തനിക്ക് സംരക്ഷണം നൽകണമെന്നും റിയ പരമോന്നത നീതിപീഠത്തോട് ആവശ്യപ്പെടും.

സുശാന്തിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ട് എന്ന് ആരോപണം വരുന്നതിന് മുൻപ് തന്നെ തനിക്കെതിരെ മാധ്യങ്ങൾ വിചാരണ നടത്തുകയും പിന്നീടെ കേസിലെ സാക്ഷികൾ എന്ന് പറഞ്ഞ് പലരേയും കണ്ട് സംസാരിക്കുകയും ചെയ്യുന്നു എന്ന് റിയ ഹർജിയിൽ പറയുന്നു.

Read More: സുശാന്തിന്റെ മരണം: റിയ ചക്രവർത്തി എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരായി

സുശാന്തിന്റെ പിതാവ് നൽകിയ കേസ് പാട്നയിൽ നിന്നും മുംബൈയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് റിയ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

നേരത്തേ നടന്ന, ടു ജി സ്പെക്ട്രം അഴിമതി തൽവാർ കൊലക്കേസ് എന്നിവയിൽ മാധ്യവിചാരണ നടന്നതും പിന്നീട് ആരോപണ വിധേയർ കുറ്റവാളികളല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടതും റിയ ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

സുശാന്തിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ പിതാവ് റിയയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ചിരുന്നു. ഈ കേസ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി റിയയേയും കുടുംബത്തേയും ചോദ്യം ചെയ്തിരുന്നു.

സുശാന്തിന്റെ പിതാവ് കെ കെ സിങ് ജൂലൈ 25ന് പട്നയിലെ പൊലീസ് സ്റ്റേഷനിൽൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റിയ ചക്രവർത്തിക്കും അവരുടെ ബന്ധുക്കൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമം പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സുശാന്തിന്റെ ജീവനക്കാരനായ മുവൽ മിറാൻഡയേയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.

അതേസമയം, സുശാന്തിന്റെ മരണവുമായി റിയ ചക്രവർത്തിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഹാർ സർക്കാരിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സിബിഐ അറിയിച്ചു.

“സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ സർക്കാരിന്റെ അഭ്യർഥന പ്രകാരം സിബിഐ ഇന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിൽനിന്ന് തുടർന്നുള്ള വിജ്ഞാപനം ലഭിക്കുകയും കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ 25-7-2020 തീയതിയിൽ പട്നയിലെ രാജീവ് നഗർ പോലീസ് സ്റ്റേഷനിൽ 241/2020 നമ്പർ എഫ്ഐആർ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. 6 പ്രതികൾക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,” സിബിഐ പ്രസ്താവനയിൽ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rhea chakraborty goes to supreme court over unfair media trial

Next Story
ഞാനും ഇതുപോലെ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്; കനിമൊഴിക്ക് പിന്നാലെ ചിദംബരംP chidambaram, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com