ന്യൂഡൽഹി: ഇന്ത്യയുടെ കോവാക്സിൻ കോവിഡ്-19 വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നൽകുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ അന്തിമ തീരുമാനം ഉടനുണ്ടായേക്കും. ഈ കോവിഡ് വാക്സിൻ ഷോട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം അവലോകനം ചെയ്യുകയാണ്. അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിൽ കോവാക്സിൻ ഉൾപ്പെടുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് അറിയിച്ചു.
“എല്ലാം ശരിയാണെങ്കിൽ, എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ, കമ്മിറ്റി തൃപ്തികരമാണെങ്കിൽ, അടുത്ത 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ ശുപാർശ പ്രതീക്ഷിക്കും,” ലോകാരോഗ്യ സംഘടനാ വക്താവ് മാർഗരറ്റ് ഹാരിസ് യുഎൻ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഭാരത് ബയോടെക് നിർമ്മിച്ച വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനാൽ ഈ വാക്സിൻ സ്വീകരിച്ചവരുടെ വിദേശ യാത്രയെ ഇത് ബാധിച്ചിട്ടുണ്ട്.
Also Read: കുറഞ്ഞ ഡോസ് കോവിഡ് വാക്സിൻ ആറ് വയസ്സ് മുതലുള്ള കുട്ടികളിൽ ഫലപ്രദം; അവകാശ വാദവുമായി മൊഡേണ