/indian-express-malayalam/media/media_files/zYl2GKS2ZoA7lpcxUWBa.jpg)
ഡൽഹി: തെലങ്കാനയിൽ പുതിയ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ വ്യാഴാഴ്ച നടക്കും. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് ഇക്കാര്യം ഇന്നലെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും പുതിയ സർക്കാർ എന്നാൽ ഒരിക്കലും ഒരു വൺമാൻ ഷോ ആയിരിക്കില്ലെന്നും അതൊരു കൂട്ടായ പ്രവർത്തനമായിരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബഹുഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ടി പി സി സി അധ്യക്ഷനായ രേവന്ത് റെഡ്ഢിയെ പിന്തുണയ്ക്കുന്നതായി തിങ്കളാഴ്ച എഐസിസി നിരീക്ഷകരെ അറിയിച്ചിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡും രേവന്ത് റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രേവന്ത് റെഡ്ഢി ഇന്ന് ഡൽഹിയിലെത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Congratulations to Telangana’s CM Designate, @revanth_anumula.
— Rahul Gandhi (@RahulGandhi) December 6, 2023
Under his leadership, the Congress govt will fulfill all its Guarantees to the people of Telangana and build a Prajala Sarkar. pic.twitter.com/ExfUlqY8Ic
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടന്നേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ഒന്നോ രണ്ടോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ച് പാർട്ടി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഹൈദരാബാദിൽ യോഗം ചേർന്ന് കോൺഗ്രസ് ശൈലിയിൽ ഒറ്റവരി പ്രമേയം പാസാക്കി, പുതിയ കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷനെ അധികാരപ്പെടുത്തുന്ന പ്രമേയമാണ് ഏകകണ്ഠമായി അംഗീകരിച്ചത്.
എഐസിസി നിരീക്ഷകരായ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, കർണാടക മന്ത്രി കെ ജെ ജോർജ്, ലോക്‌സഭാ എംപി കെ മുരളീധരൻ, മുതിർന്ന നേതാക്കളായ അജോയ് കുമാർ, ദീപാ ദാസ് മുൻഷി എന്നിവർ എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് അവരുടെ അഭിപ്രായം രേഖപ്പെടുത്തി. ഭൂരിഭാഗം എംഎൽഎമാരും രേവന്ത് റെഡ്ഡിയെ അനുകൂലിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
പലരും തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ജാതി സന്തുലിതാവസ്ഥ നിലനിർത്താൻ ഒന്നോ രണ്ടോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നു. ദലിത് വിഭാഗത്തിൽ നിന്നൊരാളെയും പിന്നാക്ക വിഭാഗത്തിൽ നിന്നൊരാളെയും ഉപമുഖ്യമന്ത്രിമാരായി നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിലവിലെ കോൺഗ്രസ് നിയസഭാകക്ഷി നേതാവും (സിഎൽപി) മുതിർന്ന എംഎൽഎയുമായ മല്ലു ഭട്ടി വിക്രമർക്ക മാല (എസ്‌സി) സമുദായത്തിൽപ്പെട്ടയാളാണ്.
രേവന്ത് റെഡ്ഡി അവതരിപ്പിച്ച പ്രമേയം വിക്രമാർക, എൻ ഉത്തം കുമാർ റെഡ്ഡി, ദാമോദർ രാജനരസിംഹ, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ശ്രീധർ ബാബു, പൊന്നം പ്രഭാകർ, തുമ്മല നാഗേശ്വര റാവു, ഡി അനസൂയ, പ്രേം സാഗർ എന്നിവർ പിന്തുണച്ചു. വിക്രമാർക, ഉത്തംകുമാർ റെഡ്ഡി, വെങ്കട്ട് റെഡ്ഡി എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്.
എഐസിസി എന്ത് തീരുമാനമെടുത്താലും അനുസരിക്കുമെന്ന് നിയമസഭാംഗങ്ങൾ തീരുമാനിച്ചു. കോൺഗ്രസിന് അവസരം നൽകിയതിന് തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്ന പ്രമേയവും അംഗീകരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തുടങ്ങി പ്രചാരണത്തിന് എത്തിയ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും നന്ദി പറഞ്ഞതായി” ശിവകുമാർ പറഞ്ഞു.
കോൺഗ്രസ് നിയമസഭാ കക്ഷി (സി എൽ പി) നേതാവിന്റെ പേര് നൽകാൻ എഐസിസിയെ അധികാരപ്പെടുത്തുന്ന പ്രമേയത്തെ എല്ലാ മുതിർന്ന കോൺഗ്രസ് എംഎൽഎമാരും പിന്തുണച്ചെങ്കിലും പല നേതാക്കളും രേവന്തിനെ അനുകൂലിക്കുന്നില്ലെങ്കിലും പാർട്ടി അണികളുടെ പിന്തുണ അദ്ദേഹത്തിന് ഉണ്ടെന്നും മുന്നിൽ നിന്ന് നയിച്ച് കോൺഗ്രസ് പ്രചാരണത്തിന് ജീവനും ഊർജ്ജവും നൽകിയത് രേവന്താണെന്നും ഹൈക്കമാൻഡ് കരുതുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.