Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ഇന്ത്യൻ ഫൊട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്റെ ഇന്ത്യൻ അംബാസഡറായ ഫരീദ് മാമുന്ദ്‌സെ ട്വിറ്ററിലൂടെ മരണ വാർത്ത സ്ഥിരീകരിച്ചു

ന്യൂഡൽഹി: റോയിട്ടേഴ്സ് ഇന്ത്യയുടെ ചീഫ് ഫൊട്ടോഗ്രാഫറായ ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ജോലിക്കിടെ കൊല്ലപ്പെട്ടു. അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

പുലിറ്റ്‌സർ പുരസ്കാര ജേതാവായ ഡാനിഷ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിലെ സംഘർഷ അവസ്ഥ റിപ്പോർട്ട് ചെയ്തുവരികയായിരുന്നുവെന്ന് അഫ്ഗാൻ വാർത്താ ചാനലായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാന്റെ ഇന്ത്യൻ അംബാസഡറായ ഫരീദ് മാമുന്ദ്‌സായ് ട്വിറ്ററിലൂടെ മരണ വാർത്ത സ്ഥിരീകരിച്ചു.

കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിലെ പ്രധാന മാർക്കറ്റ് പ്രദേശം തിരിച്ചുപിടിക്കാൻ അഫ്ഗാൻ പ്രത്യേക സേന നടത്തിനിടെയാണ് സിദ്ദിഖിയും മുതിർന്ന അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത്.

അഫ്ഗാൻ സേനയും താലിബാനും തമ്മിൽ പോരാട്ടം നടക്കുന്ന സ്ഥലമാണ് അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയിലുള്ള സ്പിൻ ബോൽദാക് ജില്ല. മേഖയിലെ സംഘർഷം റിപ്പോർട്ട് ചെയ്യാൻ ഈ ആഴ്ച ആദ്യമാണ് സിദ്ദിഖി അഫ്ഗാൻ സേനയ്‌ക്കൊപ്പം ചേർന്നത്.

റോഹിൻഗ്യൻ അഭയാർഥികളുടെ ദുരിതം റിപ്പോർട്ട് ചെയ്ത ഫൊട്ടോ ഫീച്ചറിനാണ് 2018ൽ ഡാനിഷിനും സുഹൃത്ത് അദ്‌നാൻ അബിദിക്കും പുലിറ്റ്‌സർ പുരസ്‌കാരം ലഭിച്ചത്.

2020ൽ ഡൽഹിയിൽ നടന്ന പൗരത്വ സമരവും കോവിഡ് മഹാമാരിയുടെ ഭീകര ദൃശ്യങ്ങളും 2015 ലെ നേപ്പാൾ ഭൂകമ്പവും 2016-17 ലെ മൊസൂൾ യുദ്ധവും 2019–2020ൽ ഹോങ്കോങ്ങിൽ നടന്ന പ്രതിഷേധവുമെല്ലാം ഡാനിഷിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.

സിദ്ദിഖിയുടെ നിര്യാണത്തിൽ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി എന്നിവരും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും അനുശോചിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Reuters chief photographer danish siddiqui killed in afghanistan

Next Story
ജീവിക്കാനുള്ള അവകാശമാണ് പരമപ്രധാനം; കൻവാർ യാത്ര പുനഃപരിശോധിക്കണം: സുപ്രീം കോടതിKanwar yatra, UP Kanwar Yatra, Supreme court, SC on UP kanwar yatra decision, SC asks UP to reconsider Kanwar decision, Kanwar during covid, Up covid cases, Yogi adityanath, UP news, India news, Indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com