കൊല്‍ക്കത്ത: കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്ത റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാ കുറിപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേര്. ഇതിന്റെ പശ്ചാത്തലത്തില്‍ മമത ബാനര്‍ജിക്കെതിരെ ശക്തമായ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.

.പശ്ചിമ ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്നതും ഭരിക്കുന്ന പാര്‍ട്ടിയുടെയോ നേതാവിന്റെയോ പേരില്‍ കുറ്റം വരുന്നതും. മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ബിജെപി നേതാവ് മുകുള്‍ റോയ് ആവശ്യപ്പെട്ടു.

ആത്മഹത്യാ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കുറിപ്പില്‍ തന്നെ അപ്രധാന പോസ്റ്റിൽ ഒതുക്കിയതായും സ്ഥാനക്കയറ്റങ്ങൾ തരാതെ പീഡിപ്പിച്ചതായും ദത്ത് പറയുന്നു. വിരമിച്ചതിനു ശേഷം ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ പിടിച്ചുവച്ചെന്നും ആരോപണമുണ്ട്. 2018 ഡിസംബര്‍ 31നാണ് ഗൗരവ് ദത്ത് ജോലിയില്‍ നിന്നും വിരമിച്ചത്. ആത്മഹത്യാ കുറിപ്പ് എങ്ങനെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് എന്ന് വ്യക്തമല്ല.

ഗൗരവ് ദത്ത് 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ കൈത്തണ്ട മുറിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ദത്ത് അബോധാവസ്ഥയിലായിരുന്നു. കൈയ്യില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകിയിരുന്നു. രക്തം ഒഴുകുന്നത് തടയാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന്, 8:30 ഓടെ ദത്ത് മരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ