ചില്ലറ മേഖലയിലെ നാണ്യപ്പെരുപ്പം 7.35 ശതമാനം; അഞ്ച് വർഷത്തെ ഏറ്റവും കൂടുതൽ, ആശങ്ക

നാണ്യപ്പെരുപ്പം ആറ് ശതമാനമാകും എന്നായിരുന്നു നേരത്തെ റിപ്പോർട്ടെങ്കിലും ഇപ്പോൾ പുറത്തവിട്ടിരിക്കുന്ന കണക്ക് രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ മോശമാണെന്ന് സൂചിപ്പിക്കുന്നതാണ്

TC, Cash, School Management

ന്യൂഡല്‍ഹി: രാജ്യത്ത് ചില്ലറ വിൽപ്പന മേഖലയിലെ നാണ്യപ്പെരുപ്പം ഉയര്‍ന്നു. ഡിസംബറിലെ കണക്കനുസരിച്ച് നാണ്യപ്പെരുപ്പം 7.35 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ കണക്കാണ് കേന്ദ്രം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

നാണ്യപ്പെരുപ്പം ആറ് ശതമാനമാകും എന്നായിരുന്നു നേരത്തെ റിപ്പോർട്ടെങ്കിലും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്ക് രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ മോശമാണെന്ന് സൂചിപ്പിക്കുന്നതാണ്. നവംബറിലെ നാണ്യപ്പെരുപ്പം 5.54 ശതമാനമായിരുന്നു. 2018 ജിസംബറിലെ നാണ്യപ്പെരുപ്പം 2.11 ശതമാനം മാത്രമായിരുന്നു. റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ച് ഏറ്റവും കൂടുതൽ നാണ്യപ്പെരുപ്പം എന്ന് പറയുന്നത് ആറ് ശതമാനമാണ്.

Read Also: ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിലേക്കു പോകൂ; മോദിയെ വെല്ലുവിളിച്ച് രാഹുൽ

കഴിഞ്ഞ 65 മാസത്തിനിടെ ചില്ലറ വിൽപ്പന മേഖലയിൽ ഇത്രയും ഉയർന്ന നാണ്യപ്പെരുപ്പം രാജ്യത്തുണ്ടായിട്ടില്ല. നാണ്യപ്പെരുപ്പം നാല് ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിൽ നിർത്തണമെന്നായിരുന്നു റിസർവ് ബാങ്കിന് കേന്ദ്ര സർക്കാർ നൽകിയിരുന്ന നിർദേശം.

നാണ്യപ്പെരുപ്പ നിരക്കിലെ തുടർച്ചയായ ഉയർച്ചയ്ക്കു കാരണം ഭക്ഷ്യോൽപന്നങ്ങളുടെ വിലകളിലുണ്ടായിട്ടുള്ള വൻ വർധനയാണ്. രാജ്യത്തെ വിലക്കയറ്റം സാമ്പത്തിക മേഖലയെ വലിയ തോതിൽ ബാധിച്ചിരുന്നു. സവാള വില അനിയന്ത്രിതമായി വർധിച്ചത് ഇതിനു ഉദാഹരണമായിരുന്നു. വിളവെടുപ്പ് മോശമായതാണ് ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത കുറയാനും വില വർധനവിനും കാരണമെന്നാണ് റിപ്പോർട്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Retail inflation spikes to 7 35 in december highest in over 5 years

Next Story
ജെഎൻയു അക്രമം: ഐഷി ഘോഷിനെ ചോദ്യം ചെയ്‌തു
The moderation of comments is automated and not cleared manually by malayalam.indianexpress.com