scorecardresearch

മൂന്ന് മാസത്തിനിടെ ഉയര്‍ന്ന നിരക്ക്; ജനുവരിയില്‍ ചില്ലറ പണപ്പെരുപ്പം 6.52 ശതമാനത്തിലെത്തി

എന്‍എസ്ഒ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധന നിരക്ക് 5.94 ശതമാനമായിരുന്നു

എന്‍എസ്ഒ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധന നിരക്ക് 5.94 ശതമാനമായിരുന്നു

author-image
WebDesk
New Update
retail-inflation

ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജനുവരിയില്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കായ 6.52 ശതമാനത്തിലെത്തി. പ്രധാനമായും ധാന്യങ്ങളും പ്രോട്ടീന്‍ സമ്പുഷ്ടമായ ഇനങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പം വര്‍ധിച്ചതിന് കാരണം. 2022 നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ഒഴികെ, 2022 ജനുവരി മുതല്‍ റീട്ടെയില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് ലെവലായ 6 ശതമാനത്തിന് മുകളിലാണ്.

Advertisment

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഡിസംബറില്‍ 5.72 ശതമാനവും 2022 ജനുവരിയില്‍ 6.01 ശതമാനവുമായിരുന്നു. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 6.77 ശതമാനമായിരുന്നു. ജനുവരിയില്‍ പച്ചക്കറിയുടെ വില കുറഞ്ഞപ്പോള്‍, ഇന്ധനവും വെളിച്ചവും ഉള്‍പ്പെടെയുള്ള മിക്ക ഇനങ്ങള്‍ക്കും പ്രിയമേറി.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധന നിരക്ക് 5.94 ശതമാനമായിരുന്നു, മുന്‍ മാസത്തെ 4.19 ശതമാനത്തില്‍ നിന്നും മുന്‍ വര്‍ഷം 5.43 ശതമാനത്തില്‍ നിന്നും ഉയര്‍ന്നു. ഗ്രാമങ്ങളിലെ പണപ്പെരുപ്പം നഗര കേന്ദ്രങ്ങളിലെ 6 ശതമാനത്തില്‍ നിന്ന് 6.85 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞയാഴ്ച, പണപ്പെരുപ്പം 6 ശതമാനത്തില്‍ താഴെയാണെന്ന് ഉറപ്പാക്കാന്‍ നിര്‍ബന്ധിതരായ ആര്‍ബിഐ - വിലക്കയറ്റം തടയാന്‍ ലക്ഷ്യമിട്ട് പ്രധാന ഹ്രസ്വകാല നിരക്ക് (റിപ്പോ) 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 6.5 ശതമാനമാക്കി. 2022-23 ല്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.5 ശതമാനമായും ജനുവരി-ഡിസംബര്‍ പാദത്തില്‍ 5.7 ശതമാനമായും റിസര്‍വ് ബാങ്ക് പ്രവചിക്കുന്നു.

Advertisment

2022 ഒക്ടോബറിലെ 6.77 ശതമാനത്തില്‍ നിന്ന് 2022 നവംബര്‍-ഡിസംബര്‍ കാലയളവില്‍ മുഖ്യ സിപിഐ നാണയപ്പെരുപ്പം 105 ബേസിസ് പോയിന്റ് കുറഞ്ഞു. ധാന്യങ്ങള്‍, പ്രോട്ടീന്‍ അധിഷ്ഠിത ഭക്ഷ്യവസ്തുക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയില്‍ നിന്നുള്ള പണപ്പെരുപ്പ സമ്മര്‍ദത്തെ മറികടക്കുന്നതിനേക്കാളേറെ പച്ചക്കറി വിലയിലുണ്ടായ കുത്തനെയുള്ള വിലപ്പെരുപ്പം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ആര്‍ബിഐ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

India Rbi Inflation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: