മക്ഡൊണാൾഡ് റസ്റ്ററന്റിൽ യുവതിക്ക് സുഖപ്രസവം. റസ്റ്ററന്റിലെത്തിയ യുവതിക്ക് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മഡേറ പൊലീസ് ഡിപ്പാർട്മെന്റിൽ വിവരം അറിയിച്ചു. പൊലീസ് സംഘം പാരമെഡിക്സിനൊപ്പം റസ്റ്ററന്റിൽ എത്തി. യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനുമുൻപേ വേദന കഠിനമാവുകയും റസ്റ്ററന്റിൽ തന്നെ കുട്ടിക്ക് ജന്മം നൽകുകയും ചെയ്തു.
നവജാത ശിശുവിനെയും കൈയിലെടുത്ത് നിൽക്കുന്ന ചിത്രം മഡേറ പൊലീസ് ഡിപ്പാർട്മെന്റ് അവരുടെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. പ്രസവശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് ഓഫിസർക്കും പാരമെഡിക്സിനും അഭിനന്ദം അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.