ഉത്തരവാദിത്തത്തോടെയുള്ള യാത്രാ രീതി വേണം; വലിയ കൂടിച്ചേരലുകൾ കോവിഡ് മൂന്നാം തരംഗ സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ

മാസ്ക് ഉപയോഗവും സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും വിനോദ സഞ്ചാരികൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ പറഞ്ഞു.

Covid third wave, Covid India third wave, Covid third wave latest news, Covid third wave news, Covid third wave in world, India third wave, india coronavirus third wave, india coronavirus news, Indian Express, Indian Express new, കോവിഡ്, കോവിഡ് മൂന്നാം തരംഗം, Malayalam News, Malayalam Latest News, News in Malayalam, Ltest News in Malayalam, IE Malayalam

വിനോദ സഞ്ചാരം പുനരാരംഭിച്ചതും ആഘോഷങ്ങളും അടക്കമുള്ള കാരണങ്ങളാൽ ആൾക്കൂട്ടമുണ്ടാവുന്ന സാഹചര്യത്തിൽ ജനങ്ങളിൽ നിന്ന് ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലുണ്ടായില്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് മൂന്നാം തരംഗ സാധ്യത വർധിപ്പിക്കുന്നതായി ഗവേഷകർ. വിനോദ സഞ്ചാരികളുടെ വരവും രാഷ്ട്രീയ, മത ചടങ്ങുകളിലെ ആൾക്കൂട്ടവും അടക്കമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദഗ്ധർ ഈ കാര്യം അഭിപ്രായപ്പെട്ടത്.

ഉത്തരവാദിത്തത്തോടെയുള്ള യാത്രാ രീതി ജനങ്ങൾ അവലംബിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

അമേരിക്കയിലെ അപേക്ഷിച്ച് ഇന്ത്യയിൽ ജനസാന്ദ്രത കോവിഡ് വ്യാപനത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു സാഹചര്യമുള്ളതായും ഗവേഷകർ ചൂണ്ടിക്കാട്ടി.

‘കോവിഡ് -19 മഹാവ്യാധി കാലത്ത് ഇന്ത്യയിലേക്കും ഇന്ത്യക്കകത്തും ഉള്ള ഉത്തരവാദിത്ത യാത്ര’ എന്ന പ്രബന്ധത്തിലാണ് ഐസിഎംആറിൽ നിന്നുള്ള ബൽറാം ഭാർഗവ, സമീറൻ പാണ്ഡ, സന്ദീപ് മണ്ഡൽ, ലണ്ടൻ ഇംപീരിയൽ കോളേജിൽ നിന്നുള്ള നിമലൻ അരിനാമൻപതി എന്നിവർ ഈ കാര്യങ്ങൾ അഭിപ്രായപ്പെട്ടത്.

Also Read: രു ബഞ്ചിൽ ഒരു കുട്ടി മാത്രം; സ്കൂൾ തുറക്കുന്നതിന് മാർഗരേഖയായി

ഗവേഷകർ അവരുടെ പഠനത്തിൽ ഹിമാചൽ പ്രദേശിലെ ആദ്യത്തെയും രണ്ടാമത്തെയും തരംഗങ്ങളെ വിശകലനം ചെയ്തു.

“സാമൂഹിക, രാഷ്ട്രീയ അല്ലെങ്കിൽ മതപരമായ കാരണങ്ങളാൽ വരുന്ന സഞ്ചാരികൾ അല്ലെങ്കിൽ ബഹുജന സഭകൾ കാരണം പെട്ടെന്നുള്ള ജനസാന്ദ്രത വർദ്ധിക്കുന്നത് മൂന്നാം തരംഗ സാഹചര്യത്തെ കൂടുതൽ വഷളാക്കും,” ഗവേഷകർ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ രണ്ടാമത്തെ കോവിഡ് -19 തരംഗം കഠിനമായിരുന്നുവെങ്കിലും വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യസ്തമായ ഫലങ്ങൾ കാണിച്ചു.

മണാലി, ഡാർജിലിംഗ് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഉദാഹരണങ്ങൾ ഗവേഷകർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രദേശങ്ങളിൽ വ്യാപനത്തിനുള്ള സാധ്യത വർദ്ധിക്കുന്നതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.

“ഇന്ത്യയിൽ കോവിഡ് -19 ന്റെ മൂന്നാം തരംഗത്തിന്റെ പ്രതീക്ഷ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, യാത്രയിൽ അത്തരം വർദ്ധനവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്,” അവർ പറഞ്ഞു.

മാസ്ക് ഉപയോഗവും സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും വിനോദ സഞ്ചാരികൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.

ആഭ്യന്തര യാത്രയെക്കുറിച്ചുള്ള നിയന്ത്രണങ്ങളിൽ ദേശീയ മാർഗ്ഗനിർദ്ദേശങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ച ഗവേഷകർ, സംസ്ഥാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം ലഭിക്കുന്നത് സഹായകമാകുമെന്ന് പറഞ്ഞു.

“ഇന്ത്യയിൽ കടുത്ത മൂന്നാം തരംഗത്തിന്റെ സാധ്യത ഇപ്പോഴും നിലനിൽക്കുന്നതിനാൽ, അപകടസാധ്യതകൾ തിരിച്ചറിയാനും ലഘൂകരിക്കാനും അത് നിർണായകമാണ്,” എന്നും അവർ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Responsible travel mass gatherings worsen possible 3rd covid wave experts

Next Story
മുംബൈ ക്രൂയിസ് കപ്പല്‍ ലഹരി മരുന്ന് കേസ്: ആര്യൻ ഖാൻ അടക്കം എട്ട് പേരെ റിമാൻഡ് ചെയ്തുMumbai NCB drug case, Aryan Khan case, Aryan Khan arrest, Aryan Khan latest news, Mumbai NCB raid, cruise ship drug raid case, Sha Rukh Khan, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X