ഹൈദരാബാദ്: ഇന്ത്യയില്‍ സ്ത്രീകള്‍ക്കുള്ള ബഹുമാനം പ്രസംഗത്തില്‍ മാത്രമായി പോകുന്നുവെന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു. വിദേശ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ബഹുമാനവും ആദരവും ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയില്‍ അത് വെറും വാക്കില്‍ മാത്രമായി ഒതുങ്ങി പോവുകയാണെന്നും സിന്ധു പറഞ്ഞു.

”മറ്റ് രാജ്യങ്ങളില്‍ സ്ത്രീകളെ ബഹനുമാനിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നും. എന്നാല്‍ ഇന്ത്യയില്‍ സ്ത്രീകളെ ബഹുമാനിക്കണം എന്നു പറയും, പക്ഷെ പറയുന്നത് ചെയ്ത് കാണിക്കുന്ന വളരെ കുറച്ച് പേരേ മാത്രമേ കാണാറുളളൂ. പറയുകയല്ലാതെ ചെയ്യില്ല ആരും” സിന്ധു പറഞ്ഞു.

ഹൈദരാബാദ് പൊലീസ് സംഘടിപ്പിച്ച ലൈംഗിക അത്രിമങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടതിനെ കുറിച്ചുള്ള പ രിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാഡ്മിന്റണ്‍ താരം.

”എല്ലാവരും പരസ്പരം, പ്രത്യേകിച്ചും സ്ത്രീകളെ ബഹുമാനിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. സ്ത്രീ എന്ന നിലയില്‍ നമ്മള്‍ സ്വയം വിശ്വസിക്കുകയും കരുത്തയാവുകയും ചെയ്യണം. എന്നാല്‍ എന്തും സാധ്യമാണ്” ലോക മൂന്നാം റാങ്കുകാരിയായ സിന്ധു കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്ത് സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റമുണ്ടായി തുടങ്ങിയിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.

ഇന്ന് സ്ത്രീകള്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ടതില്ലെന്നും സിന്ധു പറഞ്ഞു. കൂടാതെ ശാരീരികമായോ മാനസികമായോ പീഡനം അനുഭവിക്കുന്നവര്‍ അപമാനം വിചാരിക്കാതെ മുന്നോട്ട് വരണമെന്നും തുറന്നു പറച്ചിലുകളുണ്ടാകണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ജോലി സ്ഥലങ്ങളിലെ സ്ത്രീകളുടെ സുരക്ഷിതത്വം അടക്കമുള്ള വിഷയങ്ങളില്‍ ബോധവത്കരണം നടത്താന്‍ മീ ടു പോലുള്ള സംഭവങ്ങള്‍ കാരണമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ