ന്യൂഡല്‍ഹി: പാർലമെന്റ് ബജറ്റ്​ സമ്മേളനത്തിന്​ രാഷ്​ട്രപതിയുടെ നയപ്രഖ്യാപനത്തോടെ തുടക്കം. ‘എല്ലാവർക്കൊപ്പം എല്ലാവരുടെയും വികാസം’ എന്നതാണ്​ സർക്കാരി​ന്റെ ലക്ഷ്യമെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

26 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങിയതായി പ്രണബ് മുഖര്‍ജി അറിയിച്ചു. വിലക്കയറ്റത്തിനെതിരായ സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമാണ്, കറന്‍സി രഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എൽപിജി സബ്​സിഡി തിരിച്ച്​ നൽകുന്ന പരിപാടിയിലൂടെ നിരവധി പേർ സബ്​സിഡി ഉപക്ഷേിച്ചു. ഇതിലൂടെ പാവങ്ങ​ളെ സഹായിക്കുകയാണ്​ ചെയ്​തത്​. സ്വച്ഛ്​​ ഭാരത്​ മിഷൻ രാജ്യത്ത്​ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞു. പോസ്റ്റ്​ ഓഫിസുകൾ വഴി പേയ്​മെൻറ്​ ബാങ്ക്​ സംവിധാനം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ മുദ്ര യോജനയിലൂടെ അഞ്ച്​ ലക്ഷം കോടി രൂപ വായ്​പ നൽകാന്‍ സാധിച്ചു

കർഷകരുടെ ജീവത നിലവാരം ഉയർത്തുന്നതിലും സർക്കാരിന്​ നിർണായക പങ്കുവഹിക്കാൻ സാധിച്ചു. എല്ലാവർക്കും വീട്​, ആരോഗ്യം, ശുചിമുറികൾ എന്നിവ ഉറപ്പാക്കുകയാണ്​ സർക്കാരിന്റെ ലക്ഷ്യം. ധാന്യവിലക്കയറ്റമാണ്​ രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളി. വിലക്കയറ്റം നേരിടാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും രാഷ്​ട്രപതി ചൂണ്ടിക്കാട്ടി.

വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ 13 കോടി പാവങ്ങളെ ഉള്‍പ്പെടുത്തി. ഏഴ് ലക്ഷം യുവാക്കള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രാജ്യത്തെ ജനങ്ങളുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ