/indian-express-malayalam/media/media_files/uploads/2019/12/Police.jpg)
ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ വെറ്ററിനറി ഡോക്ടറെ ക്രൂരബലാത്സംഗ ത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍. പ്രതികളായ നാലുപേര്‍ക്കും തൂക്കുകയര്‍ വിധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡോക്ടര്‍ താമസിച്ചിരുന്ന കോളനിയിലെ താമസക്കാരാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
യുവതിയുടെ വീട് സന്ദർശിക്കാനെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരെയും ചലച്ചിത്ര താരങ്ങളെയും നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ദുഃഖം രേഖപ്പെടുത്താന്‍ ആരും ഇങ്ങോട്ട് വരേണ്ടെന്നും നീതി നടപ്പ ക്കുകയാണ് വേണ്ടതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കോളനിയിലേക്കുള്ള ഗേറ്റ് അടച്ചുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. 'മാധ്യമങ്ങളും പൊലീസും ഇങ്ങോട്ട് പ്രവേശിക്കരുത്' എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. കുറ്റം ചെയ്തവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
Read Also: ഒരിക്കലും ഹിന്ദുത്വ ആശയം ഉപേക്ഷിക്കില്ല: ഉദ്ധവ് താക്കറെ
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അതിവേഗം നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം എംഎല്‍എ ജെ.രംഗ റെഡ്ഡി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തിയേഴുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഹൈദരാബാദ് – ബെംഗളുരു ദേശീയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. ടോൾ ബൂത്തിനരികെ ലോറി പാർക്ക് ചെയ്ത ശേഷമാണ് രാജ്യത്തെ നടുക്കിയ ക്രൂരപീഡനം നടന്നത്.
Read Also: കാൻസർ കിടക്കയിൽനിന്നു പർവതനിരകളിലേക്ക്; മനീഷ കൊയ്‌രാളയുടെ ജീവിതം
സംഭവത്തിൽ നാലുപേരെരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ നാല് പേരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനെ ത്തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us