പുതിയ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകളിൽ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡ് ഏഷ്യ പസഫിക്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിലക്കേർപ്പെടുത്തി. ഈ മാസം 22 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും ഡാറ്റാ സ്റ്റോറേജ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് വിലക്കെന്ന് ആർബിഐ പറയുന്നു.
പുതിയ നടപടി മാസ്റ്റർകാർഡിന്റെ നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് റിസർവ് ബാങ്ക് പറയുന്നത്.
“ആവശ്യമായ സമയവും മതിയായ അവസരങ്ങളും നൽകിയിട്ടും, ഡാറ്റ സംഭരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സ്ഥാപനം പാലിക്കുന്നില്ലെന്ന് കണ്ടെത്തി,” എന്നാണ് മാസ്റ്റർ കാർഡിനെതിരായ നടപടി സ്വീകരിച്ചുകൊണ്ടുള്ള ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നത്.
Read More: അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ച് കർണാടക; കൂടുതൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു
നിർദ്ദേശങ്ങൾ മാസ്റ്റർകാർഡിന്റെ നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് പറയുന്നു. “ഈ നിർദ്ദേശങ്ങൾ പാലിക്കാൻ കാർഡ് നൽകുന്ന എല്ലാ ബാങ്കുകളോടും ബാങ്ക് ഇതര സ്ഥാപനങ്ങളോടും നിർദേശിക്കാൻ മാസ്റ്റർകാർഡിന് ഉപദേശിക്കാം,” എന്നും ആർബിഐ പറയുന്നു.
2018 ഏപ്രിൽ 6 ന് പണമടയ്ക്കൽ സംവിധാനങ്ങളുടെ വിവര സംഭരണം സംബന്ധിച്ച സർക്കുലർ സർക്കാർ പുറപ്പെടുവിച്ചിരുന്നു. പണമടയ്ക്കൽ സംവിധാനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളുംഇന്ത്യയിൽ മാത്രമേ സംഭരിക്കൂ എന്ന് ആറുമാസത്തിനുള്ളിൽ ഉറപ്പാക്കണമെന്ന് എല്ലാ സേവന ദാതാക്കളോടും അതിൽ നിർദ്ദേശിച്ചിരുന്നു.
പണമടയ്ക്കൽ സംവിധാനങ്ങളുടെ ഡാറ്റ സംഭരിക്കുന്നതിനുള്ള ആർബിഐയുടെ നിർദ്ദേശം പാലിക്കാത്തതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മൂന്നാമത്തെ പ്രധാന സേവന ദാതാവാണ് മാസ്റ്റർകാർഡ്.
Read More: ‘വിഭജന’ വിവാദത്തില്‍ തമിഴ്‌നാട്; എവിടെയാണ് ‘കൊങ്കുനാട്’ മേഖല?
ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷനും ഡൈനേഴ്സ് ക്ലബ് ഇന്റർനാഷണൽ ലിമിറ്റഡിനും ആർബിഐ സമാന വിലക്ക് ഏർപ്പെടുത്തിയിരുന്നു. അവരുടെ കാർഡ് നെറ്റ്‌വർക്കുകളിൽ പുതിയ ആഭ്യന്തര ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായിരുന്നു വിലക്ക്.
ഇന്ത്യയിലെ പണമിടപാട് സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആറുമാസത്തിനുള്ളിൽ ഇന്ത്യയിൽ സൂക്ഷിക്കണമെന്നാണ് സേവന ദാതാക്കളോട് 2018 ഏപ്രിലിലെ സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നത്. ഉപഭോക്താക്കളുടെ പണമിടപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇത്തരത്തിൽ ഇന്ത്യയിലേക്ക് മാറ്റാനായിരുന്നു നിർദേശം.