scorecardresearch

റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയര്‍ത്തി ആര്‍ബിഐ; പണപ്പെരുപ്പം കുറയുന്നതായി നിരീക്ഷണം

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളർച്ച 6.4 ശതമാനമായിരിക്കുമെന്നും ആർബിഐ പറയുന്നു

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളർച്ച 6.4 ശതമാനമായിരിക്കുമെന്നും ആർബിഐ പറയുന്നു

author-image
WebDesk
New Update
Repo Rate, RBI

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5 ശതമാനമാക്കിയതായി ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. കഴിഞ്ഞ വർഷം മേയ് മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റാണ് വർധിപ്പിച്ചത്. 25 ബേസിസ് പോയിന്റ് വര്‍ധന ഇപ്പോള്‍ ഉചിതമാണെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.

Advertisment

ലോക സമ്പദ്‌വ്യവസ്ഥ ഇപ്പോൾ അത്ര പരിതാപകരമല്ലെന്നും പണപ്പെരുപ്പം കുറയുന്നതായി കാണുന്നുവെന്നും അദ്ദേഹം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളർച്ച 6.4 ശതമാനമായിരിക്കുമെന്നും ആർബിഐ പറയുന്നു.

2022-23 ൽ 6.5 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം അടുത്ത സാമ്പത്തിക വർഷം 5.3 ശതമാനമാകുമെന്നും ആര്‍ബിഐ പറയുന്നു.

കഴിഞ്ഞ ഡിസംബറിൽ, റീട്ടെയിൽ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ എംപിസി റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയര്‍ത്തി 6.25 ശതമാനമാക്കിയിരുന്നു.

Advertisment

“ആഗോള സാമ്പത്തിക സ്ഥിത കുറച്ച് മാസങ്ങൾക്ക് മുമ്പുള്ളതുപോലെ മോശമായി കാണപ്പെടുന്നില്ല, പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ വളർച്ചാ സാധ്യതകൾ മെച്ചപ്പെട്ടു, പണപ്പെരുപ്പം താഴ്ന്നുകൊണ്ടിരിക്കുകയാണ്,” ആർബിഐ ഗവർണർ പറഞ്ഞു.

Gdp Rbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: