scorecardresearch

മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കിയത് കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗം: അമിത് ഷാ

കര്‍ണാടകയിലെ ബീദറില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കര്‍ണാടകയിലെ ബീദറില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

author-image
WebDesk
New Update
Amit Shah| IE Malayalam

Photo: Facebook/ Amit Shah

ബെംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ല. പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കിയതെന്നും അമിത് ഷാ ആരോപിച്ചു. കര്‍ണാടകയിലെ ബീദറില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Advertisment

മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒ.ബി.സി. സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പകരം വീരശൈവ- ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനായിരുന്നു ബി.ജെ.പി. സര്‍ക്കാരിന്റെ തീരുമാനം. ഒ.ബി.സി. മുസ്ലിംകളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണത്തിലേക്ക് മാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

2 ബി കാറ്റഗറിക്ക് കീഴിലുള്ള മുസ്ലീങ്ങളുടെ 4% സംവരണം ഇല്ലാതാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്ന്, രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ റഹ്മാന്‍ ഖാന്റെ നേതൃത്വത്തില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള നിയമസഭാംഗങ്ങളും നേതാക്കളും ഇന്ന് യോഗം ചേര്‍ന്നു. ബിജെപിയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കോടതിയെ സമീപിക്കാന്‍ ഐകകണ്ഠേന തീരുമാനിച്ചതായി ശിവാജിനഗര്‍ നിയമസഭാംഗം അംഗം റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു.

ഹൈദരാബാദിന്റെ മുക്തിക്കായും സ്വാതന്ത്ര്യത്തിനായും ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്മരണപുതുക്കാന്‍പോലും കോണ്‍ഗ്രസ് ഒരുകാലത്തും തയ്യാറായിട്ടില്ല. വീകരണരാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആര്‍ത്തികാരണവുമാണിത്. ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കാന്‍ മടിക്കുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.

Advertisment
Amit Shah India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: