കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവികളിൽ തുടർച്ചയായി സംവരണം പാടില്ലെന്ന് ഹൈക്കോടതി. അധ്യക്ഷ പദവി തുടർച്ചയായി മൂന്നു തവണ സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണന്നും കോടതി വ്യക്തമാക്കി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തുടർച്ചയായി മൂന്നാം തവണയും സംവരണമായത് ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായിൽ പി മൂത്തേടം നൽകിയ ഹരജിയിലാണ് ജസ്റ്റീസ് പി.ബി സുരേഷ് കുമാറിന്റെ ഉത്തരവ്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അധ്യക്ഷ സ്ഥാനം സംവരണമായിരുന്ന തദ്ദേശ സ്ഥാപനങ്ങളെ പൊതു വിഭാഗത്തിൽ ഉൾപ്പെടുത്താനും നറുക്കെടുപ്പ് നടത്താനും കോടതി നിർദേശിച്ചു.

Read More: തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ പട്ടികയിൽ 2,76,56,579 വോട്ടർമാർ; ഏറ്റവും കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ

കൊണ്ടോട്ടി, മഞ്ചേരി മുനിസിപ്പാലിറ്റികളിലും, കുറ്റിപ്പുറം , വണ്ടൂർ, പാണ്ടിക്കാട് പഞ്ചായത്തുകളും സമാന രീതിയിൽ സംവരണം ആവർത്തിച്ച് വന്നത് ചോദ്യം ചെയ്യുന്ന ഹർജികളിലും അദ്ധ്യക്ഷ പദവികൾ പൊതുവിഭാഗത്തിന് മാറ്റി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ മാനന്തവാടി, തൃപ്പൂണിത്തുറ നഗരസഭകളുടെ അധ്യക്ഷപദവും സംവരണത്തില്‍ നിന്ന് പൊതുവിഭാഗത്തിലേക്കെത്തും. സമാന ഹർജികൾ ജസ്റ്റീസ് എ.മുഹമ്മദ് മുഷ്താഖ് ആണ് പരിഗണിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook