ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജന്‍ വേണമെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ശാസ്ത്രലോകത്തെ അമ്പരിച്ചൊരു ജീവി. മൈറ്റോ കോണ്‍ട്രിയല്‍ ജീനോം ഇല്ലാത്ത ഈ ജീവിക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജൻ ആവശ്യമില്ല. ജെല്ലിഫിഷിനെ പോലെയുള്ളൊരു ജീവിയെയാണ് പുതുതായി കണ്ടെത്തിയത്. ഇതൊരു പരാദ ജീവിയാണ്.
മനുഷ്യന് അറിയാവുന്ന എല്ലാ ബഹുകോശ ജീവികള്‍ക്കും മൈറ്റോ കോണ്‍ട്രിയയുണ്ട്. ഇതാദ്യമായിട്ടാണ് മൈറ്റോ കോണ്‍ട്രിയ ഇല്ലാത്ത ജീവിയെ കണ്ടെത്തുന്നത്. മൈക്കോസോവന്‍ ഹെന്നെഗുയ സല്‍മിനികോള എന്നാണ് പേര്.
Read Also: മൂത്രമൊഴിക്കുന്നത് മദ്യം; അപൂര്‍വ രോഗാവസ്ഥയുമായി വയോധിക
സാധാരണ ഒരു ജീവിയില്‍ ചുവന്ന രക്താണു ഒഴിച്ചുള്ള കോശത്തില്‍ മൈറ്റോകോണ്‍ട്രിയ ഉണ്ട്. ഇത് ശ്വസന പ്രക്രിയയില്‍ അവിഭാജ്യ ഘടകമാണ്. അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ് ഉല്‍പ്പാദിപ്പിക്കുന്നതിനായി മൈറ്റോകോണ്‍ട്രിയ ഓക്‌സിജനെ ഉപയോഗിക്കും.
മൈറ്റോകോണ്‍ട്രിയ ഇല്ലാത്തതിനാല്‍ ഈ ജീവിക്ക് ശ്വസിക്കേണ്ട ആവശ്യമില്ല. ഓക്‌സിജന്‍ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനും കഴിയും. ഭൂമിയിലെ ജീവജാലങ്ങളുടെ പരിണാമ പ്രക്രിയയെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ഈ ജീവിയില്‍നിന്നു ലഭിക്കും.