പാറക്കെട്ടില്‍ കയറാന്‍ ശ്രമിച്ച ഗവേഷക വിദ്യാര്‍ത്ഥി വീണ് മരിച്ചു

സുഹൃത്തുക്കള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സർവ്വകലാശാലയില്‍ (ജെഎന്‍യു) ഗവേഷക വിദ്യാര്‍ത്ഥി പാറക്കെട്ടില്‍ നിന്നും വീണ് മരിച്ചു. ഞായറാഴ്ചയാണ് 30കാരനായ പ്രവീണ്‍ തിവാരി വീണ് മരിച്ചത്. കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിലെ റിസര്‍ച്ച് അസിസ്റ്റസ്റ്റ് ആയിരുന്നു പ്രവീണ്‍. ഇദ്ദേഹം ജെഎന്‍യുവിലെ ബ്രഹ്മപുത്ര ഹോസ്റ്റലിലായിരുന്നു താമസിച്ചത്. കോളേജ് ക്യാംപസിലെ പാറക്കെട്ടിലാണ് പ്രവീണ്‍ കയറിയത്. സുഹൃത്തുക്കളും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

പാറക്കെട്ടില്‍ കയറുമ്പോള്‍ കയറോ മറ്റ് സുരക്ഷാ മുന്‍കരുതലുകളോ കൂടാതെയാണ് സാഹസം കാണിച്ചത്. സുഹൃത്തുക്കള്‍ പകര്‍ത്തിയ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. പാറക്കെട്ടിന് മുകളിലെത്തിയപ്പോള്‍ പാറ അടര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് പ്രവീണ്‍ താഴേക്ക് പതിച്ചു. വീഴ്ചയില്‍ തല പാറയില്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയിൽ‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Research assistant falls to his death while rock climbing in jnu

Next Story
മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും രാജ്യസഭയില്‍; പ്രതിപക്ഷം പ്രതിഷേധിക്കുംrajyasabha, triple talaq, citizenship bill, rafale,മുത്തലാഖ്, രാജ്യസഭ, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
The moderation of comments is automated and not cleared manually by malayalam.indianexpress.com