ആഗോള തലത്തിൽ ഇന്ത്യ നാണംകെട്ടു; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ

കർഷകരോട് സമാധനപരമായി സംസാരിക്കാതെ പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കർഷക സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ കർഷക സമരത്തെ നേരിട്ട രീതി ആഗോള തലത്തിൽ നാണക്കേടുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മാധ്യമ പ്രവർത്തകരോടും കർഷകരോടും സർക്കാർ പെരുമാറുന്ന രീതി ആഗോള തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന അവസ്ഥയാണുള്ളത്. രാജ്യം അങ്ങേയറ്റം അപകടാവസ്ഥയിലാണ്. കർഷകരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറല്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

കർഷകരോട് സമാധനപരമായി സംസാരിക്കാതെ പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയാണ് സർക്കാർ ചെയ്യുന്നത്. കർഷകരെ മർദിച്ചു തുരത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷക സമരം രാജ്യത്തിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നും രാഹുൽ പറഞ്ഞു.

Read Also: കർഷക സമരത്തിൽ പങ്കെടുക്കാൻ ധോണി ട്രാക്‌ടറിലെത്തിയോ ?

കർഷകർക്കുചുറ്റും കോട്ട കെട്ടുകയാണ് സർക്കാർ. കർഷകരെ ഭയപ്പെടുത്തുന്നു. കർഷകരുമായി ചർച്ച നടത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. രാജ്യം അങ്ങേയറ്റം അപകടാവസ്ഥയിലാണെന്നും രാഹുൽ പറഞ്ഞു. കേന്ദ്ര ബജറ്റിനെയും രാഹുൽ കുറ്റപ്പെടുത്തി. പ്രതിരോധത്തിനായി ബജറ്റിൽ കൂടുതൽ പണം നൽകിയിട്ടില്ലെന്നും ഇത്രയും മോശം സാമ്പത്തികാവസ്ഥയിലൂടെ രാജ്യം മുൻപൊന്നും കടന്നുപോയിട്ടില്ലെന്നും രാഹുൽ വിമർശിച്ചു.

ഡൽഹിയിലെ അതിർത്തികളിൽ കർഷക സമരത്തെ പ്രതിരോധിക്കാൻ കേന്ദ്രം സുരക്ഷ വർധിപ്പിക്കുന്നതിനെ രാഹുൽ നേരത്തെ വിമർശിച്ചിരുന്നു. മതിലുകൾ പണിയുന്നതിനു പകരം പാലങ്ങളാണ് നിർമിക്കേണ്ടതെന്ന് രാഹുൽ ട്വീറ്റ് ചെയ്‌തു. ഗാസിപൂർ, സിംഘു, തിക്രി അതിർത്തികളിൽ കർഷക പ്രതിഷേധത്തെ പ്രതിരോധിക്കാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. കർഷകർക്കെതിരായ അതിക്രമങ്ങളെ രാഹുൽ നേരത്തെ അപലപിച്ചിരുന്നു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രം പിൻവലിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Reputation of india took a massive hit rahul on international reaction to farmer protests delhi

Next Story
റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങൾ: ദീപ് സിദ്ധുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് പൊലീസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com