scorecardresearch

അർണബിന്റെ അറസ്റ്റിനെതിരെ കേന്ദ്രമന്ത്രിമാർ; സ്വാഗതം ചെയ്ത് അൻവേ നായിക്കിന്റെ കുടുംബം

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെയും അദ്ദേഹത്തിന്റെ അമ്മയുടേയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെയും അദ്ദേഹത്തിന്റെ അമ്മയുടേയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

author-image
WebDesk
New Update
Arnab Goswami, Arnab Goswami detained, Arnab Goswami mumbai police, Arnab Goswami republic channel, Arnab Goswami news, Mumbai news

മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയെ ആത്മഹത്യാ പ്രേരണാ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. അർണാബിനൊപ്പം മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

അർണബിനെ വർളിയിലെ വസതിയിൽനിന്നാണ് ഇന്നു രാവിലെ റായ്‌ഗഡ്, മുംബൈ പൊലീസ് സംഘങ്ങൾ ചേർന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് റായ്‌ഗഡിലേക്കു കൊണ്ടുപോകുകയായിരുന്നു.

"അർണബ് ഗോസ്വാമിയെ റായ്‌ഗഡിലേക്കു കൊണ്ടുപോയി. അദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. അതനുസരിച്ച് തുടർനടപടികൾ തീരുമാനിക്കും,” എന്നാണ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ കൊങ്കൺ റേഞ്ച് ഐ.ജി സഞ്ജയ് മോഹിത് പറഞ്ഞു.

Advertisment

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ  അറസ്റ്റ് ചെയ്തത്. ഫിറോസ് ഷെയ്ഖ്, നിതേഷ് സർദ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ.

അർണബിനെ അലിബാഗിലെ കോടതിയിൽ ഹാജരാക്കി. പൊലീസ് തന്നെ ഉപദ്രവിച്ചതായും കൈക്കും പുറത്തും പരുക്കേറ്റതായും അർണബ് കോടതിയിൽ പറഞ്ഞു. സിവിൽ സർജന്റെ അടുത്തുകൊണ്ടുപോയി പരിശോധിപ്പിച്ച ശേഷം വീണ്ടും ഹാജരാക്കാൻ പൊലീസിനോട് മജിസ്ട്രേറ്റ് ഉത്തരവിട്ടു. പൊലീസ് തന്നെ ശാരീരികമായി ഉപദ്രവിച്ചതായി കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അർണബ്  പറഞ്ഞിരുന്നു. അര്‍ണബിനെ ബലംപ്രയോഗിച്ച് പൊലീസ് വാനില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Arnab Goswami, Arnab Goswami detained, Arnab Goswami mumbai police, Arnab Goswami republic channel, Arnab Goswami news, Mumbai news

അർണബിന്റെ അറസ്റ്റിൽ എഡിറ്റേഴ്സ് ഗിൽഡ് ഞെട്ടൽ രേഖപ്പെടുത്തി. സംഭവം അടിയന്തരാവസ്ഥാ ദിനങ്ങളുടെ ഓർമപ്പെടുത്തലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞു.

"മഹാരാഷ്ട്രയിലെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. പത്രമാധ്യമങ്ങളോട് ഇങ്ങനെയല്ലെ പെരുമാറേണ്ടത്. ഇത് അടിയന്തരാവസ്ഥാ ദിനങ്ങളെ ഓർമിപ്പിക്കുന്നു,” ജാവ്ദേക്കർ ട്വീറ്റ് ചെയ്തു.

“അർണബിനെ പിന്തുണക്കാത്ത സ്വതന്ത്ര മാധ്യമങ്ങൾ, ഇപ്പോൾ തന്ത്രപരമായി ഫാസിസത്തെ പിന്തുണയ്ക്കുന്നു,” കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് സ്വതന്ത്ര പത്രപ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമസ്ഥാപനത്തിനുമെതിരായ വലിയ പ്രതികാര നടപടിയുടെ ഭാഗമാണെന്നു റിപ്പബ്ലിക് ടിവി പ്രസ്താവനയില്‍ ആരോപിച്ചു.

publive-image Akshata Naik (Wife of Anvay Naik) and Adnya Naik (Daughter of Anvay Naik) talk to the media during the press conference after Arnab Goswami was arrested by Maharashtra Police in Anvay Naik Suicide Case on Wednesday.
Express photo by Prashant Nadkar, Mumbai, 04/11/2020

അതേസമയം, അർണബിന്റെ അറസ്റ്റിൽ സന്തോഷമുണ്ടെന്ന് അൻവേ നായിക്കിന്റെ കുടുംബം പ്രതികരിച്ചു. '' അർണബിനെതിരായ പരാതി പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെന്ന പ്രസ്താവനയിൽ ഒപ്പിടാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. അത് ആഗ്രഹിക്കുന്നില്ലെന്ന് പറയുകയും പ്രസ്താവനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഓഫീസർ വർദേ പെട്ടെന്ന് ഞങ്ങളിൽനിന്നു കുറിപ്പ് പെട്ടെന്നു പിടിച്ചെടുത്തു. ഇക്കാര്യം ഞങ്ങൾ റായ്‌ഗഡ് എസ്‌പിയെ അറിയിച്ചു,'' കുടുംബം പറഞ്ഞു.

ആത്മഹത്യാക്കുറിപ്പ് ഇല്ലാത്ത സുശാന്ത് സിങ് രജപുത് ആത്മഹത്യാ കേസിൽ അറസ്റ്റ് ചെയ്യണമെന്നാണ് അർണബ് ഗോസ്വാമി പറഞ്ഞത്. അർണബിന്റെയും മറ്റു രണ്ടു പേരുടെയും പേര് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച് എന്റെ ഭർത്താവ്  വിട്ടുപോയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇത് എങ്ങനെ ന്യായമാകും? ” അൻവേ നായിക്കിന്റെ ഭാര്യ ചോദിച്ചു.

അൻപത്തി മൂന്നുകാരനായ അൻവേ നായിക്കിനെയും അമ്മ കുമുദ് നായിക്കിനെയും 2018 മേയിലാണ് അലിബാഗിലെ ഫാം ഹൗസില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർക്കിടെക്ചറൽ-ഇന്റീരിയർ ഡിസൈൻ സ്ഥാപനമായ കോൺകോഡ് ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടറായിരുന്നു അൻവേ നായിക്ക്.

അർണബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ് / സ്കീമീഡിയ ഉടമ ഫിറോസ് ഷെയ്ഖ്, സ്മാർട്ട് വർക്സ് ഉടമ നിതേഷ് സർദ എന്നിവർ കുടിശിക നൽകാത്തതിനെത്തുടർന്ന് അൻവേ നായിക്കും​ അമ്മയും ജീവനൊടുക്കുകയാണെന്ന് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. അർണബ് 83 ലക്ഷം രൂപയും  ഫിറോസ് ഷെയ്ഖ് നാലു കോടിയും നിതേഷ് സർദ 55 ലക്ഷവും നൽകാനുണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്.

റിപ്പബ്ലിക് ടിവി കുടിശ്ശിക അടയ്ക്കാത്തതാണ് തന്റെ പിതാവിനെയും മുത്തശ്ശിയെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നായിക്കിന്റെ മകൾ അദ്ന്യ ആരോപിച്ചു. കേസ് നടപടികൾ കഴിഞ്ഞ വർഷം റായ്ഗഡ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാന സിഐഡി കേസ് വീണ്ടും അന്വേഷിക്കുമെന്ന് ഈ വർഷം മേയിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞിരുന്നു.

Arnab Goswami

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: