/indian-express-malayalam/media/media_files/uploads/2020/12/republic-tv.jpg)
മുംബൈ: വ്യാജ ടിആർപി റേറ്റിങ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്‍ധാനിയയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഇതുവരെ അറസ്റ്റിലായ 13ാമത്തെയാളാണ് വികാസ് ഖഞ്ചൻധാനിയ.
റിപ്പബ്ലിക് ടിവിയും രണ്ട് മറാത്തി ചാനലുകളും അവരുടെ ടിആർപി റേറ്റ് വർധിപ്പിക്കുന്നതിന് പണം നൽകിയെന്നും അതുവഴി ഉയർന്ന നിരക്കിൽ പരസ്യം നേടി നിയമവിരുദ്ധമായി പണം സമ്പാദിച്ചു എന്നാണ് മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്.
ഒക്ടോബര്‍ ആറിനാണ് ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാൽ എഫ്ഐആറിൽ പേരുള്ള ചാനലുകളെല്ലാം ആരോപണം നിഷേധിച്ചു.
ടിആര്‍പി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അര്‍ണബിന്റെ ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിന്റെ അറസ്റ്റ്. നേരത്തെ വികാസിനെ പൊലീസ് അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു.
ചില ടിവി ചാനലുകൾ ടിആർപികളെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച് റേറ്റിംഗ് ഏജൻസി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഹൻസ റിസർച്ച് ഗ്രൂപ്പ് മുഖേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസിന്റെ കേസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us