scorecardresearch

Republic Day 2020: രാജ്യത്തിന്റെ കരുത്ത് തെളിയിച്ച് റിപ്പബ്ലിക് ദിന പരേഡ്

Republic Day 2020 Parade Live Updates: വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു.

republic day, ie malayalam

26th January Republic Day 2020 Live Telecast: രാജ്യം ഇന്നു 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം ലംഘിച്ച്, ഈ വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ദേശീയ യുദ്ധസ്മാരകത്തിൽ നിന്നാണ് ആരംഭിച്ചത്. യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര പുഷ്‌പചക്രം സമർപ്പിച്ചു.

Republic Day 2020 Parade Full Schedule: റിപ്പബ്ലിക് ദിനം 2020: ജനുവരി 26 ലെ പരിപാടികൾ ഇങ്ങനെ

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി എം.എം.നരവനെ, നാവിക മേധാവി അഡ്മിറൽ കരംബീർ സിങ്, വ്യോമസേന മേധാവി എയർ മാർഷൽ ആർ.കെ.എസ്.ബദൗരിയ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് യെസോ നായിക്, പ്രതിരോധ സെക്രട്ടറി അജയ് ഗഡ് എന്നിവർ ചടങ്ങിൽ പ്രധാനമന്ത്രിയെ അനുഗമിച്ചു.

Republic Day 2020 Parade Live: Republic Day Jhanki 2020 of Indian States Live Telecast

പുഷ്‌പാർച്ചയ്ക്കുശേഷം പ്രധാനമന്ത്രി 90 മിനിറ്റ് നീണ്ടുനിൽക്കുന്ന റിപ്പബ്ലിക് ഡേ പരേഡിനായി രജ്‌പഥിലേക്ക് എത്തി. ബ്രസീലിയൻ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ ആയിരുന്നു പരേഡിലെ മുഖ്യാതിഥി. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു.

Live Blog

26th January Republic Day 2020: 71-ാമത് റിപ്പബ്ലിക് ദിന നിറവിൽ രാജ്യം














12:08 (IST)26 Jan 2020





















പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്പത്തിലെത്തിയ കാണികളെ അഭിവാദ്യം ചെയ്തു

12:01 (IST)26 Jan 2020





















രാഷ്ട്രപതി മടങ്ങി

11:53 (IST)26 Jan 2020





















റിപ്പബ്ലിക് ദിന പരേഡിന് സമാപനം

രാജ്യത്തിന്റെ കരുത്ത് വിളിച്ചോതിയ റിപ്പബ്ലിക് ദിന പരേഡിന് സമാപനം.  വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു.

11:49 (IST)26 Jan 2020





















റിപ്പബ്ലിക് ദിന പരേഡിൽ ജമ്മു കശ്മീരിന്റെ ടാബ്ലോ

10:52 (IST)26 Jan 2020





















രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുന്നു

10:06 (IST)26 Jan 2020





















രാഷ്ട്രപതി ത്രിവർണ പതാക ഉയർത്തി

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രജ്‌പഥിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ത്യൻ പതാക ഉയർത്തി

10:05 (IST)26 Jan 2020





















10:04 (IST)26 Jan 2020





















10:03 (IST)26 Jan 2020





















യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രമർപ്പിച്ച് പ്രധാനമന്ത്രി

71-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രജ്‌പതിൽ ആരംഭം. പ്രധാനമന്ത്രി നരേന്ദ്ര മോദി അമർ ജവാൻ യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രമർപ്പിച്ചു. സാധാരണ ഇന്ത്യാ ഗേറ്റിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇത്തവണ അമർ ജവാൻ ജ്യോതിയാലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രസീലിയൻ പ്രസിഡന്റ് ജെയ്‌ർ ബോൽസൊനാരോ ആണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി. 

09:51 (IST)26 Jan 2020





















ഇന്ത്യ അഭയസ്ഥാനമെന്ന് ഗവർണർ

പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗത്തിന് ഇന്ത്യ അഭയമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പീഡനമേറ്റവരുടെ അഭയകേന്ദ്രമാണ് ഇന്ത്യ. വെെവിധ്യങ്ങളെ ഇന്ത്യ എന്നും ആദരിക്കുകയും ഉൾക്കൊള്ളുകയും ചെയ്‌തിട്ടുണ്ട്. മതത്തിന്റെയോ നിറത്തിന്റെയോ പേരിൽ ആരെയും മാറ്റിനിർത്തുന്ന സമീപനമല്ല ഇന്ത്യയ്‌ക്കെന്നും ഗവർണർ പറഞ്ഞു

08:50 (IST)26 Jan 2020





















കൊച്ചി നേവൽ കമാൻഡിലെ പ്രകടനം, ഫൊട്ടോ നിതിൻ ആർ.കെ.

08:42 (IST)26 Jan 2020





















ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി ലത്തീന്‍ പള്ളികള്‍

ഇന്ത്യ 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി ലത്തീന്‍ പള്ളികള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലത്തീന്‍ സഭകളില്‍ ഇടയലേഖനം വായിച്ചു. ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം പള്ളികളില്‍ ദേശീയപതാക ഉയര്‍ത്തി. ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതി മതേതര സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്ന് പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നു. ‘നിയമ ഭേദഗതി മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇത് ഭരണഘടനയുടെ തന്നെ ബാധിക്കുന്ന വിഷയമാണ്. മതേതര സങ്കൽപ്പങ്ങളെ തകർക്കുന്ന നിയമമാണിത്. മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണിത്’ ലത്തിൻ സഭയുടെ ഇടയലേഖനത്തിൽ പറയുന്നു.

08:39 (IST)26 Jan 2020





















തിരുവനന്തപുരത്ത് ഗവർണർ പതാക ഉയർത്തി

തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സന്നിഹിതരായിരുന്നു. 

07:42 (IST)26 Jan 2020





















പ്രധാനമന്ത്രിയുടെ ആശംസ

07:42 (IST)26 Jan 2020





















പ്രധാനമന്ത്രിയുടെ ആശംസ

07:42 (IST)26 Jan 2020





















റിപ്പബ്ലിക് ദിന ആശംകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്തെ എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്.

07:39 (IST)26 Jan 2020





















രാജ്യം കനത്ത സുരക്ഷയിൽ

റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യം കനത്ത സുരക്ഷയിലാണ്. രാജ്യ തലസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ പൊലീസിനെ വിന്യസിച്ചു. 

രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനായി ഈ വർഷത്തെ പരേഡിൽ മൊത്തം 22 നിശ്ചല ദൃശ്യങ്ങൾ അണിനിരക്കും. ഛത്തീസ്ഗഡ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന, അസം, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഗോവ, ഒഡീഷ, മേഘാലയ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തർ പ്രദേശ്, കർണാടക, ജമ്മു കശ്മീർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുളള നിശ്ചദൃശ്യങ്ങൾ ഇതിലുൾപ്പെടും.

വ്യവസായ, ആഭ്യന്തര ട്രേഡ്, ധനകാര്യ സേവന വകുപ്പ്, എൻ‌ഡി‌ആർ‌എഫ്, ജൽ ശക്തി മന്ത്രാലയം, ഷിപ്പിങ് മന്ത്രാലയം, സി‌പി‌ഡബ്ല്യുഡി തുടങ്ങിയ ഡിപ്പാർട്മെന്റുകളെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങളും പരേഡിൽ പ്രദർശിപ്പിക്കും.

പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ വിജയികളും തുറന്ന ജീപ്പുകളിൽ പരേഡിൽ പങ്കെടുക്കും. സ്‌പോർട്‌സ്, അക്കാദമിക്‌സ്, ധൈര്യം, ഇന്നൊവേഷൻസ് തുടങ്ങി വിവിധ മേഖലകളിലായി 49 കുട്ടികൾക്ക് അവാർഡ് നൽകും. ഇതിനുശേഷം സ്‌കൂൾ കുട്ടികളുടെ സാംസ്കാരിക ഇനങ്ങൾ അരങ്ങേറും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Republic day live updates 71st republic day india