ജമ്മു കശ്മീർ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജമ്മു-കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സർവീസ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. കശ്മീർ താഴ്വരയിൽ പൂർണമായും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. സമാധാനപരമായി റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കാനാണ് കശ്മീർ താഴ്വരയിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതെന്ന് അധികൃതർ വിശദീകരിക്കുന്നു. അതേസമയം, മൊബൈൽ ഫോണിൽ കോളുകൾ വിളിക്കാൻ തടസമില്ല.
അതേസമയം, കോവിഡ് മഹാമാരിക്കിടയിൽ രാജ്യം ഇന്ന് 72 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് നിയന്ത്രണങ്ങളോടെയാണ് നടന്നത്. പരേഡിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണവും കുറവായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ടവരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിച്ചു.
Read Also: അവര്‍ ഒറ്റയടിയ്ക്ക് തീവ്രവാദികള്‍ ആയതെങ്ങനെ സര്?
രാജ്യത്ത് കർഷക പ്രക്ഷോഭവും തുടരുന്നു. റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി കർഷകർ ട്രാക്ടർ റാലി നടത്തുന്നുണ്ട്. കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണിത്. കർഷകരുടെ ട്രാക്ടർ റാലിക്കിടെ സിംഘു അതിർത്തിയിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിലാണ് കർഷകർക്കെതിരെ പൊലീസിന്റെ നടപടി. എന്നാൽ, പൊലീസ് നടപടികളെ കൂസാതെ കർഷകർ ട്രാക്ടർ റാലിയുമായി മുന്നോട്ടുനീങ്ങി.