ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ രാജ്യത്തെ കർഷകരെയും സൈനികരെയും കുറിച്ച് പരാമർശിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഭക്ഷ്യസുരക്ഷയ്ക്കും അതിർത്തി സുരക്ഷയ്ക്കും സംഭാവന ചെയ്യുന്ന കർഷകരും സൈന്യവും നേരിടുന്ന കഠിനതകളെക്കുറിച്ച് രാഷ്ട്രപതി തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
“വിശാലവും ജനനിബിഡവുമായ നമ്മുടെ രാജ്യത്തെ ഭക്ഷ്യധാന്യങ്ങളിലും പാലുൽപ്പന്നങ്ങളിലും സ്വയം പര്യാപ്തമാക്കിയ നമ്മുടെ കർഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നു. പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളും മറ്റ് നിരവധി വെല്ലുവിളികളും കോവിഡ് -19 മഹാമാരിയും ഉണ്ടായിരുന്നിട്ടും, നമ്മുടെ കർഷകർ കാർഷിക ഉൽപാദനം നിലനിർത്തി, ”അദ്ദേഹം പറഞ്ഞു.
Full text of the address of the President of India, Shri Ram Nath Kovind, on the eve of the 72nd #RepublicDay.
English: https://t.co/kerKThEGhu
Hindi: https://t.co/DxHjpV6i9P pic.twitter.com/uk8Yq0fvlj
— President of India (@rashtrapatibhvn) January 25, 2021
Read More: ഗവര്‍ണര്‍ക്ക് കങ്കണയെ കാണാം, കര്‍ഷകരെ കാണാന്‍ സമയമില്ല: ശരദ് പവാര്‍
“സമാനമായി ലഡാക്കിലെ സിയാച്ചിൻ, ഗാൽവാൻ താഴ്‌വര എന്നിവിടങ്ങളിലെ -50 മുതൽ -60 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയുള്ള തണുപ്പിൽ മുതൽ ജയ്സാൽമീറിലെ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടിൽ വരെയും, കരയിലും ആകാശത്തിലും വിശാലമായ തീരത്തും ഞങ്ങളുടെ യോദ്ധാക്കൾ ഓരോ നിമിഷവും ജാഗ്രത പാലിക്കുന്നു,” രാഷ്ട്രപതി പറഞ്ഞു. അതിർത്തിയിൽ ഒരു വിപുലീകരണ നീക്കമാണ് ഇന്ത്യ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. “എന്നാൽ നമ്മുടെ ധീരരായ സൈനികർ അതിനെ പരാജയപ്പെടുത്തി. നമ്മുടെ സുരക്ഷയെ തകർക്കുന്നതിനുള്ള ഏതൊരു ശ്രമത്തെയും തടയാൻ കരസേനയും വ്യോമസേനയും നാവികസേനയും ഏകോപനത്തോട് കൂടി അണിനിരക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: നാകു ല അതിർത്തിയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ ഏറ്റുമുട്ടി
കോവിഡ് -19 പ്രോട്ടോക്കോളുകൾ പ്രാബല്യത്തിലിരിക്കുകയും പ്രതിഷേധിക്കുന്ന കർഷകരുടെ ട്രാക്ടർ മാർച്ച് നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിലേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ റിപബ്ലിക് ദിനാഘോഷങ്ങൾക്കാവും തലസ്ഥാന നഗരം ഇത്തവണ സാക്ഷ്യം വഹിക്കുക.
മോട്ടോർ സൈക്കിൾ അഭ്യാസങ്ങൾ ഇത്തവണയുണ്ടാവില്ല. ഡൽഹിയിലെ റിപബ്ലിക് ദിനാഘോഷത്തിൽ പങ്കെടുപ്പിക്കാവുന്ന കാണികളുടെ എണ്ണം 1.25 ലക്ഷത്തിൽ നിന്ന് 25,000 ആയി കുറച്ചിട്ടുണ്ട്. ധീരതക്കുള്ള അവാർഡുകൾ ലഭിച്ച കുട്ടികളുടെ പരേഡും ഇത്തവണയുണ്ടാവില്ല. സാമൂഹിക അകലം കണക്കിലെടുത്ത്, മാർച്ചിംഗ് സംഘങ്ങളിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം 144 ൽ നിന്ന് 96 ആയി കുറച്ചിട്ടുണ്ട്. കൂടാതെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും മന്ത്രാലയങ്ങളിൽ നിന്നും സർക്കാർ വകുപ്പുകളിൽ നിന്നുമുള്ള നിശ്ചല ദൃശ്യ സംഘങ്ങളിലുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്
Read More: മുംബൈ ആസാദ് മൈതാനിയിൽ ഒത്തുകൂടി ആയിരക്കണക്കിന് കർഷകർ; ചിത്രങ്ങൾ
മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകർക്ക് റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്തുന്നതിന് ഡൽഹി പൊലീസ് അനുമതി നൽകിയിരുന്നു. കർഷകർ നിലനിൽ തീരുമാനിച്ച പാതയിൽ നിന്ന് മാറ്റം വരുത്തിയാൽ മാത്രമാണ് പരേഡ് നടത്താൻ കഴിയൂ. തലസ്ഥാനത്തെ റിപബ്ലിക് ദിന ചടങ്ങുകൾ അവസാനിച്ച ശേഷം മാത്രമേ കർഷകർ ട്രാക്ടർ റാലി ആരംഭിക്കാവൂ എന്നും വ്യവസ്ഥയുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി ഡൽഹി അതിർത്തികളിൽ സമരം തുടരുന്ന കർഷകർ പരേഡിൽ പങ്കാളികളാകും. മൂന്ന് അതിർത്തികളിൽ നിന്ന് കർഷകർ ദില്ലിയിലേക്ക് പ്രവേശിക്കും. എന്നാൽ അതിർത്തിയുടെ സമീപ പ്രദേശങ്ങളിൽ തന്നെ പരേഡ് തുടരണമെന്നും മധ്യ ഡൽഹിയിലേക്ക് കടക്കരുതെന്നും പൊലീസ് കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.