Farmers Tractor Rally Highlights: ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച് കർഷകരുടെ പ്രക്ഷോഭം. കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് നൂറു കണക്കിനു കർഷകരാണ് ചെങ്കോട്ടയിലേക്ക് കയറിയത്. പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ഡൽഹിയിൽനിന്ന് കർഷകർ തിരിച്ചുപോവുന്നുണ്ട്. ട്രാക്ടർ റാലി പിരിച്ചുവിടുന്നതായി സംയുക്ത് കിസാൻ സംഘർഷ് മോർച്ച അറിയിച്ചിട്ടുണ്ട്. സമരത്തിലെ പങ്കാളികൾ അവരുടെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് മടങ്ങണമെന്നും സമരം ഇനിയും സമാധാനപൂർവം തുടരുമെന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
നഗരത്തിലുണ്ടായ ഏറ്റുമുട്ടലിൽ “പൊതുമുതലുകൾക്ക് വലിയ നാശനഷ്ടമുണ്ടാക്കുകയും” “നിരവധി പോലീസുകാർക്ക്” പരിക്കേൽക്കുകയും ചെയ്തുവെന്ന് ഡൽഹി പോലീസ് പറഞ്ഞു. അക്രമമുണ്ടാക്കിയവരിൽ’ നിന്ന് അകന്നു നിൽക്കുന്നുവെന്ന് സംയുക്ത് കിസാൻ മോർച്ച ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്.
Read More: അക്രമ സംഭവങ്ങളെ അപലപിക്കുന്നു; സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറിയതായി കിസാൻ സംഘർഷ് മോർച്ച
പ്രതിഷേധിച്ച കർഷകർ ട്രാക്ടർ റാലിക്ക് സമ്മതിച്ച വ്യവസ്ഥകൾ ലംഘിച്ചതായി ഡൽഹി പോലീസ് പറഞ്ഞു. “കർഷകർ നിശ്ചിത സമയത്തിന് മുമ്പായി ട്രാക്ടർ പരേഡ് ആരംഭിച്ചു, അക്രമവും നശീകരണ പ്രവർത്തനങ്ങളും നടത്തി. കർഷകരുടെ പ്രതിഷേധം പൊതു സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കി, നിരവധി പോലീസുകാർക്ക് പരിക്കേറ്റു,” ഒരു പ്രസ്താവനയിൽ പോലീസ് പറഞ്ഞു. കർഷകർ റാലിക്ക് അപേക്ഷിച്ച വ്യവസ്ഥകൾ ലംഘിച്ചതായും പോലീസ് പറഞ്ഞു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാന പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. ഡൽഹിയിൽ നിന്ന് അതിർത്തികളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കർഷകർ മടക്കയാത്ര ആരംഭിച്ചിട്ടുണ്ട്. പ
കർഷകരുടെ ട്രാക്ടർ റാലിയിൽ വ്യാപക സംഘർഷമുണ്ടായിരുന്നു. തെരുവ് യുദ്ധത്തിനു സമാനമായ അവസ്ഥയാണ് രാജ്യതലസ്ഥാനത്തുണ്ടായത്. കർഷകരും പൊലീസും ഏറ്റുമുട്ടി. കർഷക പ്രക്ഷോഭത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു.
Farmers have now reached the Red Fort.
(Express video by Praveen Khanna) pic.twitter.com/Y8eXRZLvnL— The Indian Express (@IndianExpress) January 26, 2021
വിവാദമായ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലി തുടരുകയാണ്. റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെയാണ് കർഷകരുടെ ട്രാക്ടർ പരേഡ് തുടങ്ങിയത്. ഒരു ലക്ഷത്തിലധികം ട്രാക്ടറുകളാണ് പരേഡിൽ പങ്കെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി. ഒരു ട്രാക്ടറിൽ നാല് ആളുകളിൽ കൂടുതൽ ഉണ്ടാകില്ല.
#WATCH Police use tear gas on farmers who have arrived at Delhi’s Sanjay Gandhi Transport Nagar from Singhu border#Delhi pic.twitter.com/fPriKAGvf9
— ANI (@ANI) January 26, 2021
കർഷകരുടെ ട്രാക്ടർ റാലിക്കിടെ സിംഘു അതിർത്തിയിൽ വൻ സംഘർഷമുണ്ടായിരുന്നു. പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിലാണ് കർഷകർക്കെതിരെ പൊലീസിന്റെ നടപടി. എന്നാൽ, പൊലീസ് നടപടികളെ കൂസാതെ കർഷകർ ട്രാക്ടർ റാലിയുമായി മുന്നോട്ടുനീങ്ങി.
Live Blog
Republic Day 2021 Farmers Tractor Rally Highlights:

Farmers Tractor Rally Live Updates: കോവിഡ് മഹാമാരിക്കിടയിൽ രാജ്യം ഇന്ന് 72 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് നിയന്ത്രണങ്ങളോടെയായിരിക്കും നടക്കുക. പരേഡിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണവും കുറച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ടവരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. കാർഷിക നിയമ ഭേദഗതിക്കെതിരായ കർഷകമാർച്ചിനോട് അനുബന്ധിച്ചും മറ്റ് സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്തും കനത്ത സുരക്ഷയാണ് ഡൽഹി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് കർഷകരുടെ ട്രാക്ടർ പരേഡും നടക്കും.
ട്രാക്ടർ റാലി പിരിച്ചുവിടുന്നതായി സംയുക്ത് കിസാൻ സംഘർഷ് മോർച്ച അറിയിച്ചു. സമരത്തിലെ പങ്കാളികൾ അവരുടെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് മടങ്ങണമെന്നും സമരം ഇനിയും സമാധാനപൂർവം തുടരുമെന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
ഹരിയാനയിലെ സോനിപത്,ജജ്ജാർ, പൽവാൽ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു
കർഷകരുടെ പ്രശ്നങ്ങളോടുള്ള കേന്ദ്രത്തിന്റെ സമീപനമാണ് ഡൽഹിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾക്ക് കാരണമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. പ്രതിഷേധിക്കുന്ന കർഷകരോട് ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ വിവേകശൂന്യമായ മനോഭാവമാണ് ഡൽഹിയിൽ പ്രതിഷേധിച്ച കർഷകരും പൊലീസും തമ്മിലുള്ള അക്രമപരമായ ഏറ്റുമുട്ടലുകൾക്ക് കാരണമായതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. “ആദ്യം, കർഷകരെ വിശ്വാസത്തിലെടുക്കാതെ ഈ നിയമങ്ങൾ പാസാക്കി. തുടർന്ന് ഇന്ത്യയിലുടനീളം പ്രതിഷേധം നടക്കുകയും കർഷകർ കഴിഞ്ഞ 2 മാസമായി ഡൽഹിക്ക് സമീപം പ്രതിഷേധം തുടരുകയും ചെയ്തിട്ട് പോലം അവ കൈകാര്യം ചെയ്യുന്നതിൽ അവർ ലാഘവ മനോഭാവം താൽപര്യം കാണിക്കുന്നു. കേന്ദ്രം കർഷകരുമായി ഇടപെടുകയും ഈ നിയമങ്ങൾ റദ്ദാക്കുകയും, വേണം,” അവർ പറഞ്ഞു.
കർഷകർക്കെതിരായ കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും അംഗീകരിക്കാനാവില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ചെങ്കോട്ടയിൽ പ്രവേശിച്ച കർഷകരോട് പൊലീസ് സംസാരിച്ചു. പ്രതിഷേധം ചെങ്കോട്ടയിൽ നിന്ന് മാറ്റണമെന്നായിരുന്നു പൊലീസ് അധികൃതർ ആവശ്യപ്പെട്ടത്. ഒടുവിൽ പൊലീസിന്റെ ആവശ്യം പ്രതിഷേധക്കാർ അംഗീകരിക്കുകയായിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് കർഷകരോട് ആവശ്യപ്പെട്ടു.
ഡൽഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലെയും എൻട്രി എക്സിറ്റ് ഗേറ്റുകൾ അടച്ചതായി ഡിഎംആർസി.
ഡൽഹി അതിർത്തികളിൽ ടെലകോം സർവീസുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. സിംഘു, ഗാസിപൂർ, തിക്രി, മുകാർബ ചൗക്ക്, നാങ്ലോയ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് ടെലകോം സേവനങ്ങൾ സസ്പെൻഡ് ചെയ്തത്.
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു.
കർഷകരുടെ ട്രാക്ടർ റാലിയിൽ വ്യാപക സംഘർഷം. തെരുവ് യുദ്ധത്തിനു സമാനമായ അവസ്ഥയാണ് രാജ്യതലസ്ഥാനത്ത് ഉടനീളം. കർഷകരും പൊലീസും ഏറ്റുമുട്ടി. പ്രക്ഷോഭകർക്കെതിരെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. കർഷക പ്രക്ഷോഭത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു.
കർഷകരുടെ ട്രാക്ടർ റാലി സെൻട്രൽ ഡൽഹിയിലേക്ക്. പൊലീസ് സുരക്ഷ വർധിപ്പിച്ചു.
കർഷകരുടെ ട്രാക്ടർ റാലിയെ തുടർന്ന് തിക്രി, ഗാസിപൂർ അതിർത്തികളിൽ വൻ ഗതാഗതക്കുരുക്ക്
സിംഘുവില്‍നിന്ന് തുടങ്ങിയ കര്‍ഷക മാര്‍ച്ച് പൊലീസ് തടഞ്ഞു. സഞ്ജയ് ഗാന്ധി ട്രാന്‍സ്പോർട് ജങ്ഷനിൽ ബാരിക്കേഡ് സ്ഥാപിച്ചു. ബാരിക്കേഡ് മറികടന്ന് കര്‍ഷകർ മുന്നോട്ട് നീങ്ങി. ട്രാക്ടറുകള്‍ തടഞ്ഞിട്ടിരിക്കുന്നു. പൊലീസും കര്‍ഷകരും നേര്‍ക്കുനേർ എത്തി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കർഷകരുടെ ട്രാക്ടർ റാലിക്കിടെ സിംഘു അതിർത്തിയിൽ സംഘർഷം. പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിലാണ് കർഷകർക്കെതിരെ പൊലീസിന്റെ നടപടി. എന്നാൽ, പൊലീസ് നടപടികളെ കൂസാതെ കർഷകർ ട്രാക്ടർ റാലിയുമായി മുന്നോട്ടുനീങ്ങി.
റിപ്പബ്ലിക് ദിന പരേഡിന് പിന്നാലെ കൃത്യം 12 മണിക്ക് റാലി ആരംഭിക്കും. അയ്യായിരം ട്രാക്ടറുകൾക്കാണ് റാലിയിൽ പൊലീസ് അനുമതി. എന്നാൽ ഒരു ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുമെന്നാണ് കർഷകസംഘടനകളുടെ പ്രഖ്യാപനം. മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളിലും കർഷകർക്ക് പിന്തുണയുമായി വൻറാലികൾ നടക്കുന്നുണ്ട്.
പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ഡൽഹി-ഹരിയാന തിക്രി അതിർത്തിയിൽ പോലീസ് ബാരിക്കേഡുകൾ തകർത്തു. റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കുന്ന ട്രാക്ടർ റാലിക്ക് മുന്നോടിയാണിത്.