scorecardresearch

ജെയ്റ്റ്‍ലിയുടെ ആരോഗ്യനില വഷളാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രം

അതേസമയം ജെയ്റ്റ്ലിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല

അതേസമയം ജെയ്റ്റ്ലിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല

author-image
WebDesk
New Update
Arun Jaitley, അരുണ്‍ ജെയ്റ്റ്ലി, BJP, ബിജെപി, Health, ആരോഗ്യം, news, വാര്‍ത്തകള്‍, cabinet, കേന്ദ്രമന്ത്രിസഭ, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില വഷളായെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്നും സര്‍ക്കാര്‍ വക്താവ് സിതന്‍ഷു കര്‍ വ്യക്തമാക്കി. ജെയ്റ്റ്ലിയുടെ ആരോഗ്യനിലയെ കുറിച്ച് പ്രചരണങ്ങള്‍ നടക്കുന്നതിനിടയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

Advertisment

അതേസമയം ജെയ്റ്റ്ലിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം വിശ്രമത്തിലാണെന്നാണ് ധനകാര്യ ഓഫീസ് അറിയിച്ചത്. വ്യാഴാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള് മന്ത്രിസഭയില്‍ ജെയ്റ്റ്ലി ഉണ്ടാവില്ലെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയാണ് വില്ലനായി നില്‍ക്കുന്നത്. അമേരിക്കയിലോ ഇംഗ്ലണ്ടിലോ അദ്ദേഹം അടുത്ത് തന്നെ ചികിത്സ തേടുമെന്നും വിവരമുണ്ട്.

Read More: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ഓഫീസില്‍ തിരികെയെത്തി; കേന്ദ്രം തിരക്കിട്ട ചര്‍ച്ചകളിലേക്ക്

ജെയ്റ്റ്ലി 'വളരെ ക്ഷീണിതനാണ്' എന്നാണ് സര്‍ക്കാരുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച്ച അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ച അദ്ദേഹത്തെ വീട്ടിലെത്തിച്ചെങ്കിലും ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ അസുഖം എന്താണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

Advertisment

അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അമേരിക്കയിലോ ഇംഗ്ലണ്ടിലോ ചികിത്സ തേടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസം വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അടിക്കടി മോശമായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി അദ്ദേഹം ഓഫീസിലും എത്തിയിട്ടില്ല. പൊതുവിടങ്ങളിലും വളരെ അപൂര്‍വമായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുളളത്.

വെളളിയാഴ്ച്ച വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലോ ശനിയാഴ്ച്ചത്തെ ബിജെപി നിര്‍വാഹക സമിതി യോഗത്തിലോ ജെയ്റ്റ്ലി പങ്കെടുത്തിട്ടില്ല. എന്നാല്‍ ധനകാര്യ മന്ത്രാലയത്തിലെ അഞ്ച് സെക്രട്ടറിമാരേയും സ്വസതിയില്‍ വിളിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

ബ്ലോഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രതിപക്ഷത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. പ്രമേഹം സംബന്ധിച്ച അസുഖങ്ങളാണ് ജെയ്റ്റ്‌ലിക്ക് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രിക്രിയക്ക് അദ്ദേഹം വിധേയനായിരുന്നു. ജെയ്റ്റ്‌ലി ഉണ്ടാവാതിരിക്കുന്ന സാഹചര്യത്തില്‍ ആരായിരിക്കും ആ സ്ഥാനത്തെത്തുക എന്നതാണ് ചര്‍ച്ചാ വിഷയം. അമിത് ഷായ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.

എന്നാല്‍ പിയൂഷ് ഗോയല്‍ ധനമന്ത്രി പദം ഏറ്റെടുക്കാനാണ് സാധ്യത. മോദി സര്‍ക്കാരിന്റെ അവസാന കാലത്ത് സാമ്പത്തിക മേഖല പിന്നോക്കം പോയിരുന്നു. ധനമന്ത്രി പദം ഏറ്റെടുക്കുന്നയാള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് മുന്നിലുള്ളത്. പിയൂഷ് ഗോയലിന് ഇത് മികച്ച രീതിയില്‍ നടത്താനാവുമെന്ന് തെളിയിച്ചതാണ്.

Bjp Arun Jaitley Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: