scorecardresearch
Latest News

‘തൊഴിലില്ലായ്മ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല’; കേന്ദ്രത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് നീതി ആയോഗ്

രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ 45 വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണെ​ന്നായിരുന്നു പുറത്തുവന്ന ദേ​ശീ​യ സാം​പി​ൾ സ​ർ​വേ റി​പ്പോ​ർ​ട്ടില്‍ പറഞ്ഞത്

‘തൊഴിലില്ലായ്മ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല’; കേന്ദ്രത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് നീതി ആയോഗ്

ന്യൂ​ഡ​ൽ​ഹി: പുറത്തുവിടും മുമ്പ് ചോര്‍ത്തപ്പെട്ട ദേ​ശീ​യ സാം​പി​ൾ സ​ർ​വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ലെന്ന് നീതി ആയോഗ്. രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ 45 വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണെ​ന്നായിരുന്നു പുറത്തുവന്ന ദേ​ശീ​യ സാം​പി​ൾ സ​ർ​വേ റി​പ്പോ​ർ​ട്ടില്‍ പറഞ്ഞത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ആണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

‘ഇ​പ്പോ​ൾ വിവര ശേ​ഖ​ര​ണ രീ​തി വ്യ​ത്യ​സ്ത​മാ​ണ്. ക​മ്പ്യൂട്ട​ർ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സ​ർ​വേ​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ര​ണ്ടു സെ​റ്റ് ഡേ​റ്റ​ക​ൾ താ​ര​ത​മ്യം ചെ​യ്യു​ന്ന​തു ശ​രി​യ​ല്ല. ഈ ​ഡേ​റ്റ സ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പി​ച്ചി​ട്ടി​ല്ല. റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​കാ​തെ ഡേ​റ്റ ഉ​പ​യോ​ഗി​ക്കു​ന്ന​തു ശ​രി​യു​മ​ല്ല. തൊ​ഴി​ലി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ഇ​തേ​വ​രെ രേ​ഖ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. പൂ​ർ​ത്തി​യാ​കു​മ്പോള്‍ അ​ത് പ്ര​സി​ദ്ധീ​ക​രി​ക്കും,’ രാ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു.

brരാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ 45 വ​ർ​ഷ​ത്തി​നി​ടെ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ന്ന നാ​ഷ​ണ​ൽ സാ​ന്പി​ൾ സ​ർ​വേ ഓ​ഫീ​സ് റി​പ്പോ​ർ​ട്ട് ബി​സി​ന​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് പു​റ​ത്തു​വി​ട്ടി​രു​ന്നു. 2017-18 വ​ർ​ഷ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 6.1 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ​യി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ക​മ്മീ​ഷ​ന് ഈ ​റി​പ്പോ​ർ​ട്ട് ഡി​സം​ബ​റി​ൽ​ത​ന്നെ കൈ​മാ​റി​യെ​ങ്കി​ലും ഇ​തേ​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.

അഞ്ച് വര്‍ഷം മുമ്പ് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മോദിസര്‍ക്കാര്‍ ദേശീയ ദുരന്തമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ദേശീയ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ടിലെ വിവരങ്ങളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്. നരേന്ദ്രമോദിയുടെ ചുരുക്കപ്പേരായ നമോയെ പരഹസിച്ച് നോമോ ജോബ്സ് എന്ന് തലക്കെട്ട് നല്‍കിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തുടങ്ങുന്നത്. 2017-18ല്‍ മാത്രം ആറരകോടി യുവാക്കളാണ് രാജ്യത്ത് തൊഴില്‍രഹിതരായിട്ടുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍‍മ ഇക്കാര്യം ആവര്‍ത്തിച്ചു.

മോദിയുടെ വാഗ്ദാനങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയും വിമര്‍‍ശിച്ചു. പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിലാണ് വിമര്‍ശം. റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതാണ് രണ്ട് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനഗംങ്ങളുടെ രാജിയിലേക്ക് നയിച്ചതെന്നും സി.പി.എം കുറ്റപ്പെടുത്തി. വരും ദിവസങ്ങളില്‍ ദേശീയ സാമ്പിള്‍ സര്‍വെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ പ്രചാരണായുധമാക്കാനാണ് സാധ്യത.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Report saying joblessness reached 45 year high not verified niti aayog