അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം തിങ്കളാഴ്ച വരനിരിക്കെ രണ്ടാം ഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ റീപോളിംഗ് ആരംഭിച്ചു. ദളിത് നേതാവ് ജിഗ്നേഷ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണു റീപോളിംഗ് നടക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണെന്നാണു വിശദീകരണം.

വിസ്നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ,സജമാല്‍പൂര്‍-ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങി പത്ത് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണുമെന്നും കമ്മീഷന്‍ അറിയിച്ചു.

ഈ ബൂത്തുകളിലെ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് വോട്ടിംഗ് യന്ത്രം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാണിക്കുന്നതിന് വേണ്ടി വരണാധികാരി ചെയ്ത വോട്ടുകള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് മായ്ച്ചു കളഞ്ഞിരുന്നില്ല. ഇതു മൂലമാണ് ഈ ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുവാന്‍ തീരുമാനം എടുത്തത്.
റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ നേരത്തെ വ്യാപകമായ സാങ്കേതിക തടസങ്ങള്‍ നേരിട്ടിരുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തീരുമാനമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ