Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

ഇന്ത്യക്ക് പകരം ‘ഭാരത്’; ഭരണഘടനാ ഭേദഗതി വേണമെന്ന ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

രാജ്യത്തിന്റെ പേര് ഭാരത് എന്നോ ഹിന്ദുസ്താൻ എന്നോ ആക്കണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നുവെന്നും ഹർജിയിൽ പറയുന്നു

Unnao, Unnao Rape Case,ഉന്നാവോ പീഡനക്കേസ്, Unnao Rape Victim,ഉന്നാവോ പീഡനക്കേസ് ഇര, supreme court, Unnao Accident, Unnao, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഇന്ത്യ എന്ന പേരിന് പകരം ഭാരത് എന്നോ ഹിന്ദുസ്താൻ എന്നോ ഉപയോഗിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ജൂൺ രണ്ടിന് പരിഗണിക്കും. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ അവശ്യ നടപടികൾ സ്വീകരിക്കുന്നതിനായുള്ള നിർദേശങ്ങൾ നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിലാണ് രാജ്യത്തിന്റെ പേരും അധികാരപരിധിയും സംബന്ധിച്ച നിർവചനങ്ങളുള്ളത്. രാജ്യത്തെ ദേശീയതയ്ക്ക് അഭിമാനം നൽകുന്നതാണ് പേരുമാറ്റമെന്ന് ഹർജിയിൽ പറയുന്നു.

വെള്ളിയാഴ്ച ഈ വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അഭാവം കാരണം ഒഴിവാക്കുകയായിരുന്നു. ജൂൺ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഒരു നോട്ടീസിൽ പറയുന്നു.

Read More: മൊബൈൽ നമ്പറിൽ 11 അക്കം, ലാൻഡ് ഫോണിൽ നിന്ന് വിളിക്കുമ്പോൾ പൂജ്യം ചേർക്കണം: ശുപാർശകളുമായി ട്രായ്

ഡൽഹി സ്വദേശിയായ ഒരാൾ സമർപിച്ച ഹർജിയാണ് കോടതി പരിഗണിക്കുക. കൊളോണിയൽ ഭൂതകാലത്തുനിന്ന് രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കാൻ ഈ ഭരണഘടനാ ഭേദഗതി സഹായകരമാവുമെന്ന് ഹർജിയിൽ പറയുന്നു.

“ഇംഗ്ലീഷ് നാമം നീക്കംചെയ്യുന്നത് പ്രതീകാത്മകമായി കാണപ്പെടുന്നുവെങ്കിലും, അത് സ്വന്തം ദേശീയതയിലുള്ള അഭിമാനത്തിന്റേതായ ഒരു ബോധമുണ്ടാക്കും, പ്രത്യേകിച്ച് ഭാവിതലമുറയ്ക്ക്. ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന പദം ഉപയോഗിക്കുന്നത് നമ്മുടെ പൂർവ്വികർ കഠിനമായി പോരാടി നേടിയ സ്വാതന്ത്ര്യത്തോട് നീതി പുലർത്തും,” -ഹർജിയിൽ അവകാശപ്പെടുന്നു.

Read More: ലോക്ക്ഡൗണിന്റെ ഭാവി: മോദിയും അമിത് ഷായും കൂടിക്കാഴ്ച നടത്തി; സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ ചർച്ചയായി

1948ൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ കരട് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം സംബന്ധിച്ചുയർന്ന സംവാദങ്ങളെക്കുറിച്ച് സൂചിപ്പിച്ച് അന്ന് രാജ്യത്തിന്റെ പേര് ഭാരത് എന്നോ ഹിന്ദുസ്താൻ എന്നോ ആക്കണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നുവെന്നും ഹർജിയിൽ പറയുന്നു.

രാജ്യത്തെ യഥാർത്ഥവും ആധികാരികവുമായ പേരിലൂടെ, ഭാരത് എന്ന പേരിലൂടെ തിരിച്ചറിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, രാജ്യത്തെ നഗരങ്ങളെ പുനർനാമകരണം ചെയ്യുന്നതിന് സമാനമായി രാജ്യത്തിന്റെ പേരും മാറ്റണമെന്നും ഹർജിക്കാരൻ പറയുന്നു.

Read More: SC to hear on June 2 plea seeking replacement of word India with ‘Bharat’

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Replacement of word india with bharat sc to hear on june 2 plea seeking constitution ammendment

Next Story
കുരങ്ങൻ തട്ടിയെടുത്തത് കോവിഡ് രോഗികളുടെ രക്തസാംപിൾ; ആശങ്ക
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express