scorecardresearch

ആവര്‍ത്തിച്ചുള്ള കോവിഡ് ബാധ അവയവ പരാജയ, മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ഓരോ തവണ അണുബാധയുണ്ടാകുമ്പോഴും അപകടസാധ്യത വര്‍ധിക്കുന്നതായാണു വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷക സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നത്

ആവര്‍ത്തിച്ചുള്ള കോവിഡ് ബാധ അവയവ പരാജയ, മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ആവര്‍ത്തിച്ചുള്ള സാര്‍സ്-കോവ്-2 വൈറസ് ബാധ അവയവങ്ങളുടെ പരാജയത്തിനും മരണത്തിനും സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം. അതിനാല്‍, വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ ജാഗ്രത പാലിക്കണമെന്നു നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം നിര്‍ദേശിക്കുന്നു.

ആവര്‍ത്തിച്ചുള്ള കോവിഡ് 19 അണുബാധ ഒന്നിലധികം അവയവ വ്യവസ്ഥകളില്‍ പ്രതികൂല ആരോഗ്യാവസ്ഥകള്‍ക്കു ഗണ്യമായ അധിക അപകടസാധ്യത ഉയര്‍ത്തുന്നതായി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനം പറയുന്നു.

അത്തരം പരിണതഫലങ്ങളില്‍ ആശുപത്രിവാസത്തിനും ശ്വാസകോശം, ഹൃദയം, മസ്തിഷ്‌കം, ശരീരത്തിലെ രക്തം, മസ്‌കുലോസ്‌കലെറ്റല്‍, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സിസ്റ്റങ്ങള്‍ എന്നിവയെ ബാധിക്കുന്ന തകരാറുകള്‍ക്കും കാരണമാകാം. മരണസാധ്യതയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രമേഹം, വൃക്കരോഗം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ആവര്‍ത്തിച്ചുള്ള അണുബാധ കാരണമാകുമെന്ന് അവര്‍ പറഞ്ഞു. പ്രമേഹം, വൃക്കരോഗം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ആവര്‍ത്തിച്ചുള്ള അണുബാധ കാരണമാകും.

”ഏതാനും മാസങ്ങളായി, കോവിഡ് 19 പിടിപെട്ട അല്ലെങ്കില്‍ അതിനെതിരായ വാക്‌സിനേഷനും ബൂസ്റ്ററുകളുമുള്ള സ്വീകരിച്ച ആളുകള്‍ക്കിടയില്‍, പ്രത്യേകിച്ച് അണുബാധ സംഭവിച്ചതിനു പുറമെ വാക്‌സിനുകള്‍ സ്വീകരിച്ച ആളുകള്‍ക്കിടയില്‍ അജയ്യതയുടെ ഒരു അന്തരീക്ഷമുണ്ട്. ഇവരില്‍ വൈറസിനെതിരെ ഒരുതരം അധിക പ്രതിരോധശേഷിയുണ്ട്,” യു എസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ മുതിര്‍ന്ന ഗവേഷണ രചയിതാവായ സിയാദ് അല്‍-അലി പറഞ്ഞു.

”രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ തവണ അണുബാധയുണ്ടാകുന്നതു തീവ്രഘട്ടത്തില്‍ അതായത് അണുബാധയ്ക്കു ശേഷമുള്ള ആദ്യ 30 ദിവസം, അതിനുശേഷമുള്ള മാസങ്ങളില്‍ (നീണ്ട കോവിഡ് ഘട്ടം) അധിക ആരോഗ്യ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണു ഞങ്ങളുടെ ഗവേഷണം വ്യക്തമായി കാണിക്കുന്നത്,” അല്‍ – അലി പറഞ്ഞു.

ഓരോ അണുബാധയിലും അപകടസാധ്യത വര്‍ധിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു. ”ഇതിനര്‍ത്ഥം നിങ്ങള്‍ക്കു രണ്ടു തവണ കോവിഡ് പിടിപെട്ടയാളാണെങ്കില്‍ പോലും മൂന്നാമത്തേത് ഒഴിവാക്കുന്നതാണു നല്ലതെന്നാണ്. മൂന്നു തവണ അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ നാലാമത്തേത് ഒഴിവാക്കുന്നതാണ് ഉചിതം,” അല്‍-അലി പറഞ്ഞു.

ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുകയും ജനിതക മാറ്റം സംഭവിക്കുകയും രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈറസുമായുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തുന്നതു വളരെ പ്രധാനമാണ്.

”ആവര്‍ത്തിച്ചുള്ള അണുബാധ തടയാന്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണം. യോഗ്യതയുള്ള എല്ലാ ബൂസ്റ്റര്‍ ഡോസുകളും സ്വീകരിക്കണം. അസുഖം വന്നാല്‍ വീട്ടില്‍ തന്നെ തുടരുക. അസുഖം വരാതിരിക്കാന്‍ ഫ്‌ളൂ വാക്‌സിനും എടുക്കാം. ഈ ശൈത്യകാലത്ത് കോവിഡ് 19, ഫ്‌ളൂ എന്നിവ ഒരേസമയം പിടിപെടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനു നാം പരമാവധി ശ്രമിക്കേണ്ടതുണ്ട്,” അല്‍-അലി പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യപരിചരണ സംവിധാനമായ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്സിന്റെ ഡേറ്റാ ബേസില്‍ 58 ലക്ഷം തിരിച്ചറിയാത്ത മെഡിക്കല്‍ രേഖകള്‍ പഠനത്തിന്റെ ഭാഗമായിി ഗവേഷകര്‍ വിശകലനം ചെയ്തു. വ്യത്യസ്ത പ്രായത്തെയും വംശങ്ങളെയും ലിംഗങ്ങളെയും പ്രതിനിധീകരിക്കുന്നവരായിരുന്നു രോഗികള്‍. 2020 മാര്‍ച്ച് ഒന്നു മുതല്‍ 2022 ഏപ്രില്‍ ആറ് വരെ കോവിഡ് ബാധിക്കാത്ത 53 ലക്ഷം പേരുടെ നിയന്ത്രിത ഡേറ്റാ സമൂഹം അവര്‍ സൃഷ്ടിച്ചു.

കോവിഡ് ബാധിച്ച 4,43,000 പേരുടെ ഒരു നിയന്ത്രണ ഗ്രൂപ്പും രണ്ടോ അതിലധികമോ തവണ അണുബാധകള്‍ രേഖപ്പെടുത്തിയ 41,000 പേരുടെ മറ്റൊരു ഗ്രൂപ്പിനും ഗവേഷകര്‍ രൂപം നല്‍കി. അവസാനത്തെ ഗ്രൂപ്പില്‍, മിക്ക ആളുകള്‍ക്കും രണ്ടോ മൂന്നോ കോവിഡ് ബാധിച്ചിരുന്നു. വളരെ കുറച്ചുപേര്‍ നാലു തവണയും വൈറസ് ബാധിതരായി. അഞ്ചോ അതിലധികമോ തവണ വൈറസ് പിടിപെട്ടവര്‍ ആരുമുണ്ടായിരുന്നില്ല. വൈറസ് ബാധിച്ച് ആദ്യത്തെ 30 ദിവസത്തിനുള്ളില്‍ ആവര്‍ത്തിച്ചുള്ള അണുബാധയുടെ ആരോഗ്യ അപകടസാധ്യതകള്‍ പരിശോധിക്കാന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിങ് ഉപയോഗിച്ചതായി ഗവേഷകര്‍ പറഞ്ഞു.

ഡെല്‍റ്റ, ഒമിക്രോണ്‍, ബിഎ.5, എന്നിങ്ങനെയുള്ള വൈറസ് വകഭേദങ്ങളെക്കുറിച്ചാണ് പഠനം നടത്തിയത്. വാക്‌സിനെടുക്കാത്തവരിലും വീണ്ടും അണുബാധയുണ്ടാകുന്നതിനു മുന്‍പായി കുത്തിവയ്പ് എടുത്തവരിലും പ്രതികൂല ഫലങ്ങളുണ്ടായിട്ടുണ്ട്.

വീണ്ടും അണുബാധയുണ്ടായവര്‍ മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും വീണ്ടും വൈറസ് ബാധിക്കാത്തവരെ അപേക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നും ഗവേഷകര്‍ കണ്ടെത്തി.

പലതവണ അണുബാധയുണ്ടായവര്‍ക്ക്, ഒരിക്കല്‍ മാത്രം കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത മൂന്നര മടങ്ങും ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത മൂന്ന് മടങ്ങും മസ്തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 1.6 മടങ്ങും കൂടുതലാണെന്നും പഠനം പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Repeat covid 19 infections increase organ failure death risk study

Best of Express