Choreographer Saroj Khan passes away: മുംബൈ: പ്രമുഖ ബോളിവുഡ് നൃത്ത സംവിധായികയും ദേശീയ പുരസ്കാര ജേതാവുമായ സരോജ് ഖാൻ (71) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മുംബൈയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മകൾ സുകൈന ഖാൻ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് മരണ വാർത്ത സ്ഥിരീകരിച്ചു.

ശ്വാസസംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജൂണ്‍ 20നാണ് സരോജ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ബി. സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകൈന ഖാന്‍ എന്നിവരാണ് മക്കള്‍.

Read Here: ഒരു വെള്ളിയാഴ്ചയുടെ നഷ്ടമായി സരോജ് ഖാൻ, മികച്ച പ്രതികരണം നേടി ‘സൂഫിയും സുജാതയും’; ഇന്നത്തെ സിനിമാവാർത്തകൾ

saroj khan, saroj khan death, saroj khan dead, saroj khan died, saroj khan passes away, saroj khan age, saroj khan songs, madhuri dixit

സരോജ് ഖാന്‍, മാധുരി ദീക്ഷിത്. ചിത്രം. പി ടി എ

 നാല്‍പത് വര്‍ഷത്തെ നൃത്തസപര്യ

നിർമല നാഗ്പാൽ എന്നാണ് സരോജ് ഖാന്റെ യഥാർഥ പേര്. നാൽപ്പത് വർഷത്തിലേറെ നീണ്ട കരിയറിൽ രണ്ടായിരത്തിൽ അധികം ഗാനങ്ങൾക്ക് നൃത്ത സംവിധാനം ചെയ്തു. ‘ദി മദർ ഓഫ് ഡാൻസ്/ കോറിയോ ഗ്രാഫി ഇൻ ഇന്ത്യ’ എന്നാണ് സരോജ ഖാൻ അറിയപ്പെടുന്നത്.

‘നസറാന’ എന്ന ചിത്രത്തിലൂടെയാണ് സരോജ് ഖാന്റെ സിനിമാ പ്രവേശനം. നൃത്ത സംവിധായകൻ ബി. സോഹൻലാലിന്റെ മാർഗനിർദേശപ്രകാരം ‘മധുമതി’ തുടങ്ങിയ ചിത്രങ്ങളില്‍ സഹനർത്തകിയായി. കുറച്ച് വർഷത്തോളം അദ്ദേഹത്തിനൊപ്പം സഹായിയായി പ്രവർത്തിച്ച സരോജ്, ‘ഗീത മേര നാമി’ൽ (1974) സ്വതന്ത്ര നൃത്ത സംവിധായികയായി. മിസ്റ്റർ ഇന്ത്യയിലെ ‘ഹവ ഹവായ്’ (1987) എന്ന ഗാനത്തിൽ ശ്രീദേവിക്കായി നൃത്തം ചിട്ടപ്പെടുത്തിക്കൊണ്ടാണ് സരോജ് ശ്രദ്ധിക്കപ്പെട്ടത്.

ശ്രീദേവിക്കൊപ്പം ‘നാഗിന,’ ‘ചാന്ദ്‌നി’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. 1990 കളിൽ ‘ഏക് ദോ തീന്‍,’ ‘ഹം കോ ആജ് കൽ ഹായ് ഇന്തിസാര്‍,’ ‘ധക് ധക് കർനെ ലഗ,’ ‘ചോളി കെ പീച്ചെ ക്യാ ഹായ്,’ ‘തമ്മ തമ്മ’ എന്നിങ്ങനെ തുടരെ ഹിറ്റുകളായി പിന്നീട്.

 

Read Here: Choreographer Saroj Khan passes away

സരോജ് ഖാന്റെ ജനപ്രിയ ചിത്രങ്ങളിൽ ‘ഡർ,’ ‘ബാസിഗർ,’ ‘മോഹ്‌റ,’ ‘ദിൽ‌വാലെ ദുൽ‌ഹാനിയ ലേ ജയെങ്കെ,’ ‘പര്‍ദേശ്,’ ‘സോൾജിയർ,’ ‘താൽ,’ ‘വീർ‌-സാര,’ ‘ഡോൺ,’ ‘സാവരിയ,’ ‘ലഗാൻ,’ ‘തനു വെഡ്സ് മനു റിട്ടേൺസ്,’ ‘മണികർ‌ണിക’ എന്നിവ ഉൾപ്പെടുന്നു. തന്റെ പ്രിയ നായിക മാധുരി ദീക്ഷിതുമായി വീണ്ടും ഒന്നിച്ച ‘ഗുലാബ് ഗാംഗി’ലെ (2014) നൃത്തരംഗങ്ങളും ശ്രദ്ധേയമായി.

‘ദേവദാസ്,’ ‘ജബ് വി മെറ്റ്,’ ‘ശൃംഗാരം’ (തമിഴ്) എന്നീ ചിത്രങ്ങൾക്ക് മികച്ച നൃത്തസംവിധായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. ‘ഹം ദിൽ ദേ ചുക്കേ സനം,’ ‘ഗുരു,’ ‘ഖൽനായക്,’ ‘ചാൽബാസ്’ തുടങ്ങിയ സിനിമകൾക്ക് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചു. അവസാന ചിത്രം കലങ്ക് (2019) ആയിരുന്നു.

‘ഖിലാഡി,’ ‘ഹം ഹെയ്ൻ ബേമിസാൽ,’ ‘വീരു ദാദ,’ ‘ഛോട്ടെ സർക്കാർ,’ ‘ദിൽ തേരാ ദിവാന,’ ‘ഹോട്ട് ഹോട്ട് പ്യാർ ഹോ ഗയ,’ ബേനാം,’ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. റിയാലിറ്റി ഡാൻസ് ഷോകളായ ‘നാച്ച് ബലിയേ,’ ‘ഉസ്തദോൺ കാ ഉസ്താദ്,’ ‘ബൂഗി വൂഗി,’ ജ്ജലക് ദിഖ്‌ല ജാ’ എന്നീ റിയാലിറ്റി ഷോ]കളില്‍ വിധികര്‍ത്താവായിരുന്നു സരോജ് ഖാന്‍.

Best songs of choreographer Saroj Khan: സരോജ് ഖാന്റെ മികച്ച ഗാനങ്ങള്‍

കഥക് നര്‍ത്തകിയായ തന്നെ ബോളിവുഡ് നൃത്തം ചെയ്യാന്‍ പഠിപ്പിച്ചത് സരോജ് ഖാനാണ് എന്ന് മാധുരി ദീക്ഷിത് ഒരിക്കൽ പറഞ്ഞിരുന്നു. ഹിന്ദി ചലച്ചിത്രങ്ങൾക്ക് ഏറ്റവും ആകർഷണീയമായ നൃത്തച്ചുവടുകള്‍ നൽകിയ സരോജ് ഖാന്‍ നാടോടി – ക്ലാസിക്കൽ – മോഡേൺ നൃത്തരൂപങ്ങളുടെ സമന്വയം കൊണ്ട് ഹിന്ദി സിനിമാ ഗാനങ്ങളെ സ്ക്രീനില്‍ അനശ്വരമാക്കി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook