കാറുകളുടെ സുരക്ഷാ നിലവാരം പരിശോധിക്കുന്നതിനുള്ള ക്രാഷ് ടെസ്റ്റിൽ റിനോയുടെ ഡസ്റ്ററിന് ദയനീയ പരാജയം. ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ട ഡെസ്റ്ററിന് പൂജ്യം പോയന്റാണ് ലഭിച്ചത്. ഗ്ലോബൽ ന്യൂകാർ അസസ്മെന്റ് പ്രോഗ്രാം(എൻസിഎപി) ആണ് ടെസ്റ്റ് നടത്തിയത്.

വാഹനം ഇടിക്കുന്പോൾ ഡ്രൈവറുടെ തലക്ക് ഒരു തരത്തിലുമുള്ള സുരക്ഷിതത്വവും ലഭിക്കാത്തതാണ് ഡസ്റ്ററിന്റെ ബേസ് മോഡലിന് ഒരു സ്റ്റാർ പോലും ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം.സേഫ് കാർ ഇന്ത്യ ക്യാന്പയ്നിന്റെ ഭാഗമായാണ് ടെസ്റ്റ് സംഘടിപ്പിച്ചത്.

അതേസമയം, ഓപ്ഷണൽ എയർബാഗ് ഉൾപ്പെടുത്തിയിട്ടുള്ള ഡസ്റ്റർ വേരിയന്റിന് ഭേദപ്പെട്ട റേറ്റിങ്ങ് ക്രാഷ് ടെസ്റ്റിൽ ലഭിച്ചു. ഈ വേരിയന്റിൽ മുതിർന്നവരുടെ സുരക്ഷക്ക് മൂന്ന് സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ രണ്ട് സ്റ്റാറും ഡസ്റ്ററിന് നേടാനായി.

NCAP

ഇന്ത്യയിൽ നിർമിക്കുന്ന റെനോ ഡസ്റ്ററിനേക്കാളും സുരക്ഷ ലാറ്റിനമേരിക്കയിൽ നിർമിക്കുന്ന ഡസ്റ്ററിനാണെന്നും എൻസിഎപി കണ്ടെത്തി. എയർബാഗിന്റെ വലുപ്പത്തിലുള്ള വ്യത്യാസമാണ് ഇതിൽ പ്രധാനം. ലാറ്റിനമേരിക്കൻ ഡസ്റ്ററിന്റെ എയർബാഗ് വലുപ്പമേറിതും ഡ്രൈവറുടെ തലയെ സംരക്ഷിക്കുന്നതുമാണെങ്കിൽ ഇന്ത്യൻ ഡസ്റ്ററിലെ എയർബാഗിന് അതിന് സാധിക്കുകയില്ലെന്നാണ് ടെസ്റ്റിൽ നിന്ന് വ്യക്തമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ