scorecardresearch

അലിഗഡിൽ മുസ്ലിമും, ബനാറസിൽ ഹിന്ദുവും വേണ്ട; യുജിസി പാനൽ

കേന്ദ്ര സർവകലാശാലകളുടെ അപാകതകൾ പഠിക്കാൻ നിയോഗിച്ച സമിതിയാണ് നിർദേശം സമർപ്പിച്ചിരിക്കുന്നത്

കേന്ദ്ര സർവകലാശാലകളുടെ അപാകതകൾ പഠിക്കാൻ നിയോഗിച്ച സമിതിയാണ് നിർദേശം സമർപ്പിച്ചിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
UGC, AICTE, HEERA, What is HEERA, Why UGC Scrapped, യുജിസി, എഐസിടിഇ, ഹീര, ഉന്നത വിദ്യാഭ്യാസം, ഇന്ത്യയിലെ വിദ്യാഭ്യാസ നിയന്ത്രണം

ന്യൂഡൽഹി: സർവകലാശാലകളുടെ മതനിരപേക്ഷ മുഖം സംരക്ഷിക്കുന്നതിനായി അലിഗഡ്, ബനാറസ് സർവകലാശാലകളുടെ പേരിൽ മാറ്റം വരുത്തണമെന്ന് യുജിസി പാനൽ. അലിഗഡ് മുസ്ലിം സർവകലാശാലയുടെ പേരിൽ നിന്ന് മുസ്ലിം, ബനാറസ് ഹിന്ദു സർവകലാശാലയുടെ പേരിൽ നിന്ന് ഹിന്ദു എന്നീ വാക്കുകൾ ഉപേക്ഷിക്കാനാണ് യുജിസി നിർദ്ദേശം.

Advertisment

പത്ത് കേന്ദ്രസർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുയർന്ന അപാകതകൾ അന്വേഷിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതികളിലൊന്നാണ് ഈ നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്. പോണ്ടിച്ചേരി, അലഹബാദ്, ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ, ജാർഖണ്ഡ്, രാജസ്ഥാൻ, ജമ്മു, ത്രിപുര, ഹരിസിങ് ഗൂർ കേന്ദ്രസർവകലാശാലകളിലും മഹാത്മ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

അഞ്ച് സമിതികളാണ് യൂണിവേഴ്സിറ്റികളുടെ വിവിധ മേഖലകളിലുള്ള പ്രശ്നങ്ങൾ പഠിച്ചത്. പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയുടെയും അലിഗഡ് മുസ്ലിം സർവകലാശാലയുടെയും പരിശോധന ചുമതലയുണ്ടായിരുന്ന സമിതിയാണ് പേര് മാറ്റണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ അക്കദമിക്, ഗവേഷണം, സാമ്പത്തിക കാര്യങ്ങളിൽ മാത്രമേ ഈ സമിതികൾക്ക് നിർദ്ദേശം സമർപ്പിക്കാൻ ചുമതലയുണ്ടായിരുന്നുള്ളൂ. മാടമ്പി സ്വഭാവമുള്ള സർവകലാശാലയെന്ന് അലിഗഡ് മുസ്ലിം സർവകലാശാലയെ ഈ സമിതി വിലയിരുത്തിയത്. ഇവിടെ നിർധനരായ മുസ്ലിങ്ങൾക്ക് പഠിക്കാൻ അവസരം വേണമെന്ന് സമിതി ശുപാർശ ചെയ്തു.

Muslim Ugc Hindu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: