scorecardresearch

വീട് വാങ്ങുന്നവര്‍ക്ക് ആശ്വാസം; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജി.എസ്.ടി കുറച്ചു

45 ലക്ഷം രൂപയിൽ താഴെയുള്ള നിർമാണ ചെലവുള്ള വീടുകളാണ് ചെലവ് കുറഞ്ഞ വീടുകളുടെ ഗണത്തിൽ വരുന്നത്

വീട് വാങ്ങുന്നവര്‍ക്ക് ആശ്വാസം; റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജി.എസ്.ടി കുറച്ചു
FILE – In this Tuesday, June 27, 2017, file photo, Chinese workers on a suspended platform prepare to clean window of a newly opened shopping mall against the China's state broadcaster China Central Television (CCTV) headquarters and construction buildings at the Central Business District in Beijing. The International Monetary Fund upgraded the economic outlook for Europe, Japan and China this year. But the fund left its forecast for global growth unchanged from an April forecast, partly because the United States is unlikely to get much help from tax cuts and higher spending. (AP Photo/Andy Wong, File)

ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയിൽ ചരക്ക് സേവന നികുതി കുറക്കാൻ തീരുമാനം. ചെലവ് കുറഞ്ഞ ഭവന നിർമാണത്തിനുള്ള ജി.എസ്.ടി ഒരു ശതമാനമാക്കി കുറച്ചു. 45 ലക്ഷം രൂപയിൽ താഴെയുള്ള നിർമാണ ചെലവുള്ള വീടുകളാണ് ചെലവ് കുറഞ്ഞ വീടുകളുടെ ഗണത്തിൽ വരുന്നത്. എട്ട് ശതമാനത്തില്‍ നിന്നാണ് ഒരു ശതമാനമാക്കി കുറച്ചത്.

ഡൽഹിയിൽ ഇന്നു ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗമാണ് ഈ തീരുമാനമെടുത്തത്. ഇതിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപനം നടത്തി. നഗരമേഖലയിൽ 60 ചതുരശ്ര മീറ്ററും നഗരത്തിന് പുറത്ത് 90 ചതുരശ്രമീറ്ററും വിസ്തീർണമുള്ള വീടുകളാണ് പുതിയ സ്ലാബിൽ ഉൾപ്പെടുന്നത്. 45 ലക്ഷം രൂപക്ക് മുകളിൽ ചെലവുള്ള ഭവന നിർമാണത്തിനുള്ള ജി.എസ്.ടി അഞ്ച് ശതമാനമായി ഏകീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.

നിലവിൽ നിർമാണത്തിലുള്ള വീടുകൾക്കും ജി.എസ്.ടി കുറച്ചതിന്‍റെ ഗുണം ലഭിക്കും. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നൽകുന്നതിന് പുറമേ വലിയ തുക ജി.എസ്.ടിയായി നൽകേണ്ട സാഹചര്യത്തിനാണ് ഇളവ് ലഭിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Relief for home buyers as gst council announces rate cut for real estate