/indian-express-malayalam/media/media_files/uploads/2023/06/Flight.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിലെ ടിക്കറ്റ് നിരക്കിൽ കുറവ്. ചില റൂട്ടുകളിലെ ടിക്കറ്റ് നിരക്കിൽ 50 ശതമാനത്തോളം കുറവാണ് ഈ ആഴ്ച ഉണ്ടായത്. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കമ്പനികൾക്ക് തീരുമാനിക്കാമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനത്തിനുപിന്നാലെയാണ് നിരക്കിൽ കുറവ് വന്നത്.
ഡൽഹി-മുംബൈ, ഡൽഹി-പൂനെ, പൂനെ-ഡൽഹി, ഡൽഹി-ശ്രീനഗർ, ശ്രീനഗർ-ഡൽഹി, ഡൽഹി-അഹമ്മദാബാദ്, അഹമ്മദാബാദ്-ഡൽഹി, ഡൽഹി-ലേ, ലേ-ഡൽഹി എന്നീ 9 റൂട്ടുകളിലെ ടിക്കറ്റ് നിരക്കിൽ ജൂൺ 5 നേക്കാൾ ജൂൺ 13 ന് കുറവുണ്ടായിട്ടുണ്ട്. മുബൈ-ഡൽഹി റൂട്ടിൽ മാത്രമാണ് നിരക്ക് വർധനവുണ്ടായത്. 13ന ശതമാനമാണ് നിരക്ക് വർധിച്ചത്.
ടിക്കറ്റ് നിരക്കിൽ ഏറ്റവും കുറവുണ്ടായിരിക്കുന്നത് ഡൽഹി-ലേ, ഡൽഹി-അഹമ്മദാബാദ് സെക്ടറുകളിലാണ്. 56 ശതമാനം കുറവാണ് ഈ റൂട്ടുകളിലെ ടിക്കറ്റ് നിരക്കിലുണ്ടായത്. അഹമ്മദാബാദ്-ഡൽഹി സെക്ടറിൽ 10 ശതമാനം കുറവാണുണ്ടായത്.
ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതി മാറി കമ്പനികൾക്ക് തീരുമാനിക്കാമെന്ന് ജൂൺ 5 ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എയർലൈനുകളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അറിയിച്ചത്. എയൽ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലുണ്ടാകുന്ന മാറ്റം കൃത്യമായി വിലയിരുത്തിയാണ് ടിക്കറ്റ് നിരക്കിലെ നിയന്ത്രണം എടുത്തുകളയാൻ തീരുമാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.