ന്യൂഡൽഹി: റിലയൻസ് ജിയോയും, പേ ടിഎമ്മും സർക്കാരിന്റെ അനുവാദമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിന് ക്ഷമാപണം നടത്തി. വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയും വിജയ് ശേഖർ ശർമ സ്ഥാപിച്ച പേടിഎമ്മും പ്രധാനമന്ത്രിയുടെ ചിത്രം ബിസിനസിനായാണ് ഉപയോഗിച്ചത്.

വാണിജ്യ നേട്ടത്തിനായി പ്രധാനമന്ത്രിയുടെ പേരുപയോഗിക്കരുതെന്ന മാർഗനിർദേശം ലംഘിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് ഇരുകന്പനികൾക്കും ഉപഭോക്തൃ മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു.
വ്യാ​വ​സാ​യി​ക നേ​ട്ട​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ച്ച​തിന് വി​ശ​ദീ​ക​രി​ക്ക​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് റി​ല​യ​ൻ​സ് ജി​യോ മോ​ദി​യു​ടെ ചി​ത്ര​മു​ള്ള പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ​ത്ര​ങ്ങ​ളി​ൽ മു​ഴു​പ്പേ​ജ് പ​ര​സ്യ​മാ​ണ് ന​ൽ​കി​യ​ത്. തുടര്‍ന്ന് സംഭവം വിവാദമായതോടെയാണ് സര്‍ക്കാര്‍ ഇരു കമ്പനികളോടും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ