മുംബൈ: ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചു. ധൻ ധനാ ധൻ ഓഫറി​​​​​​​ന്റെ കാലാവധി ജൂലൈ 3ന്​ അവസാനിക്കാനിരിക്കെയാണ് പുതിയ പ്ലാനുകൾ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ധൻ ധനാ ധൻ ഓഫർ അതേ പോലെ നില നിർത്തി പുതിയ പ്ലാനുകൾ കൂടി കൂട്ടിചേർക്കുകയാണ്​ ജിയോ ചെയ്​തിരിക്കുന്നത്​. 309 രൂപയുണ്ടായിരുന്ന ധനാ ധനാ ധൻ ഓഫറിന്റെ കാലാവധി 56 ദിവസമായി കുറച്ചിട്ടുണ്ട്​. നേരത്തെ ഈ പ്ലാനിൽ മാറ്റം വരുത്താൻ ജിയോക്ക്​ ട്രായുടെ നിർദേശമുണ്ടായിരുന്നു.

309 രൂപക്ക്​ റിചാർജ്​ ചെയ്​താൽ 56 ദിവസത്തേക്ക്​ 56 ജിബി ഡാറ്റ ലഭിക്കുന്നതാണ്​ ജിയോയുടെ പ്രധാന പ്ലാൻ. ഇതിനൊപ്പം 349, 399 രൂപയുടെ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​. 349 രൂപക്ക്​ റീചാർജ്​ ചെയ്യു​ന്പോൾ 56 ദിവസത്തേക്ക്​ 20 ജിബി ഡാറ്റയാണ്​ ലഭിക്കുക. എന്നാൽ ഈ ഓഫറിൽ 4ജി വേഗതയിൽ ഉപയോഗിക്കുന്ന ഡാറ്റക്ക്​ പ്രതിദിന പരിധിയില്ല.

399 രൂപയുടെ പ്ലാനിൽ 84 ജിബി ഡാറ്റ 84 ദിവസത്തേക്ക്​ ഈ പ്ലാനിൽ പ്രതിദിനം 1ജിബി ഡാറ്റ മാത്രമേ 4ജി വേഗതയിൽ ഉപയോഗിക്കാൻ കഴിയു. 509 രൂപക്ക്​ 56 ദിവസത്തേക്ക്​ 112 ജിബി ഡാറ്റ ഉപയോഗിക്കാനുള്ള പ്ലാനും ജിയോ അവതരിപ്പിക്കുന്നുണ്ട്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook