scorecardresearch

ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയക്കണമെന്ന് ഇരയായ യുവാവ്

തന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതിയെ വിട്ടയക്കണമെന്നാണ് ദഷ്മത് റാവത്ത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതിയെ വിട്ടയക്കണമെന്നാണ് ദഷ്മത് റാവത്ത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

author-image
WebDesk
New Update
Shivraj-Singh-Chouhan

ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതികളെ വിട്ടയക്കണമെന്ന് ഇരയായ യുവാവ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയെ വിട്ടയക്കണമെന്ന് ഇരയായ ഗോത്രവര്‍ഗക്കാരന്‍. തെരുവില്‍ ഇരിക്കുകയായിരുന്ന ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്തേക്ക് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മധ്യപ്രദേശിലെ സിദി ജില്ലയിലായിരുന്നു സംഭവം. ശുക്ലയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ഇതിന് പിന്നാലെ ദഷ്മത് റാവത്ത് എന്ന യുവാവിന്റെ കാല്‍ കഴുകി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ക്ഷമ ചോദിച്ചിരുന്നു.

Advertisment

തന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതിയെ വിട്ടയക്കണമെന്നാണ് ദഷ്മത് റാവത്ത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പ്രതിയായ പ്രവേഷ് ശുക്ലയെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ ചൊവ്വാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ഐപിസി, എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട് എന്നിവയ്ക്ക് പുറമേ, കര്‍ശനമായ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള നടപടിയും പ്രവേഷ് ശുക്ലയ്ക്കെതിരെ ആരംഭിച്ചിരുന്നു.. നിലവില്‍ ജയിലിലാണ് ഇയാള്‍.

'എന്റെ സര്‍ക്കാരിനോടുള്ള ആവശ്യം തെറ്റ് ചെയ്തു പ്രവേഷ് ശുക്ലയെ ഇപ്പോള്‍ വിട്ടയക്കണം എന്നതാണ്. എന്ത് സംഭവിച്ചാലും…അദ്ദേഹത്തിന് തന്റെ തെറ്റ് മനസ്സിലായി,'' കുറ്റാരോപിതര്‍ക്കെതിരായ നടപടിയെ കുറിച്ച് ചോദിച്ചപ്പോള്‍ ദഷ്മത് റാവത്ത് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisment

ഗ്രാമത്തില്‍ റോഡ് നിര്‍മാണം ഒഴികെ തനിക്ക് സര്‍ക്കാരിനോട് ഒന്നും ആവശ്യപ്പെടാനില്ലെന്നും ദഷ്മത് റാവത്ത് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ മൂത്രമൊഴിക്കല്‍ സംഭവം ഒരു രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്, അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഇരയ്ക്ക് 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നു., കൂടാതെ അദ്ദേഹത്തിന്റെ വീട് നിര്‍മ്മാണത്തിനായി ഒന്നര ലക്ഷം രൂപ അധിക തുകയും അനുവദിച്ചു.

Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: