എന്ത് സംസ്‌കാരമാണ് കുട്ടികൾ ഇതിൽ നിന്നു പഠിക്കുന്നത്; രഹ്‌ന ഫാത്തിമയ്‌ക്കെതിരെ സുപ്രീം കോടതി

രഹ്‌നയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനെ കോടതി ചോദ്യം ചെയ്‌തു

rahna fathima, ie malayalam

ന്യൂഡൽഹി: മക്കളെകൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

രഹ്‌നയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനെ കോടതി ചോദ്യം ചെയ്‌തു. ‘എന്തുതരം കേസാണ് ഞങ്ങൾക്കു മുൻപിൽ ഉന്നയിച്ചിരിക്കുന്നതെന്ന് അറിയുമോ ?’ എന്ന് ജസ്റ്റിസ് അരുൺ മിശ്ര രഹ്‌നയുടെ അഭിഭാഷകനോട് ചോദിച്ചു. പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് രഹ്‌നയുടെ അഭിഭാഷകൻ പറഞ്ഞു. ഇത്തരം കേസുകളിൽ താൽപര്യമില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. വിഷയത്തിൽ തനിക്കുള്ള അതൃപ്‌തിയും അരുൺ മിശ്ര പ്രകടിപ്പിച്ചു.

Read Also: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കുട്ടികളെ ഇത്തരം കാര്യങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാൻ സാധിക്കുന്നെന്ന് കോടതി ചോദിച്ചു. ഏത് തരം സംസ്‌കാരമാണ് കുട്ടികൾ ഇതിൽ നിന്നു പഠിക്കുന്നതെന്നും ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ലെെംഗികതയെ കുറിച്ച് കൃത്യമായ അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് രഹ്‌നയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

രഹ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് രഹ്‌ന സുപ്രീം കോടതിയെ സമീപിച്ചത്. കുട്ടികൾ ദേഹത്ത് ചിത്രങ്ങൾ വരച്ചപ്പോഴുള്ള പ്രതിയുടെ പ്രതികരണം പ്രധാനമാണെന്നും ഇത് അന്വേഷണ ഉദ്യോസ്ഥൻ പരിശോധിക്കണമെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹെെക്കോടതി ഉത്തരവിൽ പറയുന്നു.

മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ മാതാവിന് അവകാശമുണ്ടെന്നും നിയമം വിലക്കുന്നില്ലെങ്കിൽ അത് വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ആവുന്നതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി എല്ലാ കുട്ടികൾക്കും ലൈംഗിക ബോധവത്‌കരണത്തിനു വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന വാദത്തോട് യോജിക്കാനാവില്ലെന്നും ഹെെക്കോടതി വ്യക്തമാക്കിയിരുന്നു.

Read Also: അമ്മയുടെ സ്ഥാനം മഹത്തരം; രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി പറഞ്ഞത്

പൊലീസ് സൈബർഡോമിൽ നിന്നുള്ള നിർദേശപ്രകാരം കൊച്ചി സൗത്ത് പൊലീസാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടിരുന്നു. തിരുവല്ല ബാറിലെ അഭിഭാഷകൻ എ.വി.അരുൺ പ്രകാശിന്റെ പരാതിയിൽ തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബോഡി ആൻഡ്​ പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെ തന്റെ നഗ്​നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണമെന്നും അതു വീട്ടിൽനിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂവെന്നും രഹ്ന വീഡിയോയ്ക്കൊപ്പമുളള കുറിപ്പിൽ പറഞ്ഞിരുന്നു.

സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്​റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്​ട്രീയപ്രവർത്തനം തന്നെയാണ്. നഗ്​നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാൻപോലും സാധിക്കാത്തവിധം സ്തീകളുടെ നാവിന് സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുന്ന സമൂഹത്തിൽ ഇത്തരം ധീരമായ പ്രവൃത്തികൾ കാലഘട്ടത്തി​​ന്റെ ആവശ്യം കൂടിയാണെന്നും കുറിപ്പിൽ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rehana fathima supreme court dismisses bail plea

Next Story
സുശാന്തിന്റെ മരണം: റിയ ചക്രവർത്തി എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരായിSushant Singh Rajput, സുശാന്ത് സിങ് രാജ്പുത്, Sushant Singh Raput death, സുശാന്ത് സിങ് രാജ്പുതിന്റെ മരണം, Sushant Singh Rajput death cbi, സുശാന്തിന്റെ മരണം സിബിഐ, rhea, റിയ, sushant singh death, sushant singh bihar police, sushant singh mumbai police, mumbai police, vinay tiwari, sushant singh rajput, mumbai news, indian express, സുശാന്ത് സിങ്ങിന്റെ മരണം, സുശാന്ത് സിങ് ബിഹാർ പോലീസ്, സുശാന്ത് സിങ് മുംബൈ പോലീസ്, മുംബൈ പോലീസ്, വിനയ് തിവാരി, സുശാന്ത് സിംഗ് രാജ്പുത്, മുംബൈ ന്യൂസ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com