പഴയ നിയമങ്ങൾകൊണ്ട് പുതിയ നൂറ്റാണ്ടിനെ നിർമിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

കഴിഞ്ഞ നൂറ്റാണ്ടിൽ നല്ലതായിരുന്ന ചില നിയമങ്ങൾ ഈ നൂറ്റാണ്ടിൽ ഒരു ഭാരമായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

narendra modi, ie malayalam

വികസനത്തിന് പരിഷ്കാരങ്ങൾ ആവശ്യമാണെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ ചില നിയമങ്ങൾ ഇപ്പോൾ ഒരു ഭാരമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക വിപണന മേഖലയിൽ വലിയ മാറ്റം വരുത്താൻ ഉദ്ദേശിച്ചുള്ള നിയമങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.

ആഗ്ര മെട്രോ റെയിൽ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത ബന്ദ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കവേയാണ് പരിഷ്കരണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്. എന്നാൽ ഹ്രസ്വമായ പ്രസംഗത്തിൽ പ്രധാനമന്ത്രി പുതിയ നിയമങ്ങളെക്കുറിച്ചോ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചോ നേരിട്ട് ഒന്നും പരാമർശിച്ചിട്ടില്ല.

Read More: കർഷക പ്രക്ഷോഭം: ഭാരത് ബന്ദിന്റെ ഭാഗമായി സുരക്ഷ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

“വികസനത്തിന് പരിഷ്കാരങ്ങൾ ആവശ്യമാണ്. ഒരു പുതിയ ക്രമത്തിനും പുതിയ സൗകര്യങ്ങൾ നൽകുന്നതിനും പരിഷ്കാരങ്ങൾ വളരെ ആവശ്യമാണ്. മുൻ നൂറ്റാണ്ടിലെ നിയമങ്ങൾ ഉപയോഗിച്ച് അടുത്ത നൂറ്റാണ്ട് നിർമ്മിക്കാൻ നമുക്ക് കഴിയില്ല, ” പ്രധാനമന്ത്രി പറഞ്ഞു.

“കഴിഞ്ഞ നൂറ്റാണ്ടിൽ നല്ലതായിരുന്ന ചില നിയമങ്ങൾ ഇന്നത്തെ നൂറ്റാണ്ടിൽ ഒരു ഭാരമായി മാറിയിരിക്കുന്നു. പരിഷ്കാരങ്ങൾ തുടർച്ചയായ പ്രക്രിയയായിരിക്കണം,” അദ്ദേഹം പറഞ്ഞു.

തന്റെ സർക്കാർ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ടെന്നും മോദി പറഞ്ഞു. “നേരത്തെ പരിഷ്കാരങ്ങൾ വളരെ മോശമായ രീതിയിലായിരുന്നു, അല്ലെങ്കിൽ ചില മേഖലകളെയും വകുപ്പുകളെയും മാത്രം മനസ്സിൽ കരുതിക്കൊണ്ടായിരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

Read More: തറക്കല്ലിടാം; പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം തടഞ്ഞ് സുപ്രീംകോടതി

സമീപകാലത്ത് നടപ്പാക്കിയ പരിഷ്കാരങ്ങൾ രാജ്യത്ത് ആത്മവിശ്വാസം പകർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു, “കൂടുതൽ വിശദാംശങ്ങൾ” പരിശോധിച്ചാൽ ആളുകൾ സംതൃപ്തരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ ആത്മവിശ്വാസം സമീപകാലത്തെ എല്ലാ തിരഞ്ഞെടുപ്പുകളിലും കാണപ്പെടുന്നു. യുപി ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഈ ആത്മവിശ്വാസത്തിന്റേതായ ഒരു കാഴ്ച കാണാം,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദരിദ്രരും മധ്യവർഗവും സർക്കാരിന്റെ പരിശ്രമങ്ങൾക്ക് “മുൻപെങ്ങുമില്ലാത്ത അനുഗ്രഹം” പകർന്നതായി പ്രധാനമന്ത്രി പറഞ്ഞു. അവരുടെ പിന്തുണയും നാട്ടുകാർ അനുഭവിക്കുന്ന ചെറിയ സന്തോഷങ്ങളും “പുതിയ കാര്യങ്ങൾ ചെയ്യാനും പുതിയ സംരംഭങ്ങൾക്കും എനിക്ക് ധൈര്യം നൽകുന്നു” എന്നും അദ്ദേഹം പറഞ്ഞു.

Read More: പൗരത്വ നിയമഭേദഗതി ജനുവരി മുതല്‍ നടപ്പാക്കിയേക്കും: ബിജെപി

ആളുകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക, ജീവിതം സുഗമമാക്കുക, നിക്ഷേപം വർദ്ധിപ്പിക്കുക, ആധുനിക സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കുക എന്നിവയ്ക്കായാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു.

രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസന രംഗത്തെ ഒരു പ്രധാന പ്രശ്നം പുതിയ പ്രോജക്ടുകൾ പ്രഖ്യാപിച്ചുവെങ്കിലും അവയ്ക്ക് എങ്ങനെ ധനസഹായം ചെയ്യാം എന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടില്ല എന്നതാണെന്നും പുതിയ പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഫണ്ടുകളുടെ ലഭ്യത തന്റെ സർക്കാർ ഉറപ്പാക്കുന്നുവെന്നും മോദി പറഞ്ഞു.

ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ പദ്ധതി പ്രകാരം 100 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും മൾട്ടി മോഡൽ കണക്റ്റിവിറ്റിയുടെ മാസ്റ്റർ പ്ലാനിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ലോകമെമ്പാടുമുള്ള നിക്ഷേപം ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More: കേരളത്തിൽ നടപ്പാക്കില്ല; കാർഷിക നിയമങ്ങൾക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

രാജ്യത്തൊട്ടാകെയുള്ള 27 നഗരങ്ങളിലായി 1,000 കിലോമീറ്റർ പുതിയ മെട്രോ റെയിൽ പാതകളിൽ പണി നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. 2014 ൽ തന്റെ ആദ്യ സർക്കാർ ചുമതലയേറ്റതിനുശേഷം ഈ മേഖലയിൽ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭവന, നഗരകാര്യ ഹർദീപ് സിംഗ് പുരി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

8,379.62 കോടി രൂപയുടെ അഗ്രോ മെട്രോ പദ്ധതിക്ക് 29.4 കിലോമീറ്റർ നീളമുള്ള രണ്ട് കോറിഡോറുകളാണുള്ളത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ്മഹൽ, ആഗ്ര ഫോർട്ട്, സിക്കന്ദ്ര എന്നിവ റെയിൽ‌വേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമായി ഇവ ബന്ധിപ്പിക്കും.5 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Reforms needed development says pm

Next Story
മിഗ്-29 വിമാനം തകർന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തിIndian Navy, Mig-29k crash, MiG-29K trainer aircraft crashes, Arabian Sea, India news, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com