മുംബൈ: സ്വർണം വിറ്റാൽ ഇനി മുതൽ പണമായി 10,000 രൂപ മാത്രമേ നേരിട്ട് ലഭിക്കുകയുളളൂ. ഒരു വ്യക്തിക്ക് സ്വർണം വിറ്റ് സമാഹരിക്കുന്ന തുക 20,000ത്തിൽ നിന്ന് 10,000 രൂപയാക്കി കുറച്ചുകൊണ്ടുളള ഫിനാൻസ് ബിൽ ഭേദഗതി ചെയ്‌തു. ഏപ്രിൽ ഒന്നു മുതലാണ് ഭേദഗതി പ്രാബല്യത്തിൽ വരുക.

സ്വർണം വില്‌പന നടത്തിയ ശേഷം 10,000 രൂപ കഴിഞ്ഞ് ബാക്കിയുളള തുക ചെക്കായി കൈമാറുകയോ ഓൺലൈൻ വഴി ട്രാൻസ്‌ഫർ ചെയ്യുകയോ ചെയ്യാം. അതേസമയം, നിയമം മറികടക്കാൻ സ്വർണ വ്യാപാരികളോ ജ്വല്ലറികളോ പല തവണകളായി സ്വർണം വാങ്ങിയാൽ പിടി വീഴുമെന്ന് നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരേ കുടുംബത്തിലെ പലർ വഴിയായി വില്പന നടത്തിയാലും നികുതി വകുപ്പിന്റെ വലയില്‍ കുടുങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

അത്യാവശ്യ കാര്യങ്ങൾക്കായി സ്വർണം വിൽക്കേണ്ടി വരുന്ന സാധാരണക്കാരേയും ഗ്രാമീണരേയും പുതിയ നിയമം ബാധിക്കുമെന്നാണ് വിലയിരുത്തൽ. ബാങ്കിങ് ഇടപാടുകള്‍ പ്രത്യേകിച്ച് ഓൺലൈൻ ബാങ്കിങ് സാധാരണമല്ലാത്ത ഗ്രാമീണരുടെ ആവശ്യങ്ങൾക്ക് സ്വര്‍ണം വിറ്റ് പണം വാങ്ങി നടത്തുന്നത് ഇനി ബുദ്ധിമുട്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ