scorecardresearch

Delhi Red Fort Blast: ഡൽഹി സ്‌ഫോടനം ഉണ്ടായത് ഐ20 കാറിൽ; വാഹനം പലതവണ കൈമാറി, ആദ്യത്തെ ഉടമയെ കണ്ടെത്തി

കാർ ഒന്നിലധികം തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാറിന്റെ രജിസ്‌ട്രേഷൻ മാറ്റിയിരുന്നില്ല

കാർ ഒന്നിലധികം തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കാറിന്റെ രജിസ്‌ട്രേഷൻ മാറ്റിയിരുന്നില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
delhi blast 111111111-crop

Delhi Red Fort Blast Updates (Express Photo by Tashi Tobgyal)

Delhi Red Fort Blast Updates: ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം ഉണ്ടായത് ഹ്യുണ്ടായ് ഐ20 കാറിലെന്ന് സ്ഥിരീകരണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ കാറിന്റെ ഉടമയെ പോലീസ് കണ്ടെത്തി. ഹരിയാന ഗുഡ്ഗാവ് സ്വദേശിയുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Advertisment

Also Read:സൽഹി സ്‌ഫോടനം; ഉഗ്ര ശബ്ദത്തോടെ തീഗോളം, പിന്നാലെ ചിതറിയ കൈ കണ്ടെന്ന് ദൃക്സാക്ഷി

ചോദ്യം ചെയ്യലിൽ ഇയാൾ കാർ വിറ്റിരുന്നുവെന്ന് അന്വേഷണ ഉദ്യാഗസ്ഥരോട് പറഞ്ഞെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ പറഞ്ഞു.നിലവിലെ കാറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കി. കാർ ഒന്നിലധികം തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Also Read:ഡൽഹി സ്‌ഫോടനത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തും: അമിത് ഷാ

ഗുഡ്ഗാവ് നിവാസിയിൽ നിന്ന് കാർ ആദ്യം വാങ്ങിയത് ഓഖ്‌ലയിലുള്ള വ്യക്തിയാണ്. ഇയാൾ പിന്നീട് അംബാലയിലുള്ള മറ്റൊരു വ്യക്തിക്ക് കാർ കൈമാറിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ കാറിന്റെ രജിസ്‌ട്രേഷൻ മാറ്റിയിരുന്നില്ലെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.അതേസമയം, സ്‌ഫോടനം നടന്ന കാർ അവസാനമായി ജൂണിൽ തെക്കുകിഴക്കൻ ഡൽഹിയിലെ ബദർപൂരിലെ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ ക്യാമറകളിലാണ് അവസാനമായി കണ്ടതെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

Advertisment

Also Read:ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം;എട്ട് മരണം, 12 പേർക്ക് പരിക്ക്, രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം

ചെങ്കോട്ടയ്ക്ക് സമീപത്തെ മെട്രോ ഗേറ്റിന് സമീപത്തുള്ള റെഡ് സിഗ്നലിൽ എത്തിയപ്പോൾ കാർ പതിയെ നിർത്തുകയായിരുന്നെന്നും ഇതിനുപിന്നാലെയാണ് സ്‌ഫോടനം ഉണ്ടായതെന്നും ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൽച പറഞ്ഞു.സ്‌ഫോടനത്തിന് പിന്നാലെ മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. കാറിൽ ഒന്നിലധികം ആളുകൾ ഉണ്ടായിരുന്നെന്നും കമ്മീഷണർ പറഞ്ഞു. 

അതേസമയം, സ്‌ഫോടനത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. സംഭവം ഭീകരാക്രമണമാണോ എന്ന ചോദ്യത്തിന്  "ഞങ്ങൾ എല്ലാ വശങ്ങളും അന്വേഷിക്കുകയാണ്, ഒന്നും തള്ളിക്കളയുന്നില്ല. എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇപ്പോൾ പറയാൻ വളരെ പ്രയാസമാണ്. സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത സാംപിളുകൾ വിശകലനം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ."-അമിത് ഷാ പറഞ്ഞു.

ഡൽഹി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി. ഇതിൽ ഒരാളെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. സ്ഫോടനത്തിൽ പരിക്കേറ്റ 20 പേർ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് 6.52-ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്.

Read More:രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്‌ഫോടനം; വീഡിയോ

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: