scorecardresearch

ചെങ്കോട്ട സ്ഫോടനം; അന്വേഷണം ഡൽഹിയിലെ ആശുപത്രികളിലേക്കും വ്യാപിപ്പിച്ച് എൻഐഎ; അൽ ഫലാ ജീവനക്കാരെ ചോദ്യം ചെയ്തു

അൽ ഫലാ സർവകലാശാലയലെ 30 ഡോക്ടർമാർ ഉൾപ്പെടെ 48 ജീവനക്കാരെ ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു

അൽ ഫലാ സർവകലാശാലയലെ 30 ഡോക്ടർമാർ ഉൾപ്പെടെ 48 ജീവനക്കാരെ ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു

author-image
WebDesk
New Update
AL Falah University

ഫയൽ ഫൊട്ടോ

ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് ഏകദേശം മൂന്നു ആഴ്ചകൾക്കുശേഷം, പ്രതികളിൽ മൂന്നു പേർ ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. കേസിലെ മുഖ്യ പ്രതി ഉമർ നബിയുടെ നീക്കങ്ങളും ഇടപെടലുകളും പുനഃസൃഷ്ടിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഏജൻസികൾ 30 ഡോക്ടർമാർ ഉൾപ്പെടെ 48 ജീവനക്കാരെ ചോദ്യം ചെയ്തതായി അന്വേഷണവുമായി പരിചയമുള്ള ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

ഉമർ നബിയെ കൂടാതെ അറസ്റ്റിലായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ മറ്റു അംഗങ്ങളായ പഹൽഗാം സ്വദേശി ഡോ. മുസമ്മിൽ ഗനായും ലഖ്‌നൗ സ്വദേശി ഡോ. ഷഹീൻ ഷാഹിദ് അൻസാരിയും അൽ ഫലായിലാണ് ജോലി ചെയ്തിരുന്നത്. സഹറാംപൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. അദീൽ റാത്തറും കശ്മീർ പുരോഹിതൻ മുഫ്തി ഇർഫാൻ വാഗെയുമാണ് അറസ്റ്റിലായ മൊഡ്യൂളിലെ മറ്റ് അംഗങ്ങൾ.

Also Read:ചെങ്കോട്ട സ്ഫോടനം: ജമ്മു കശ്മീരിൽ പള്ളികളിലും മദ്രസകളിലും വ്യാപക റെയ്ഡ്

ആക്രമണത്തിനു മുമ്പ് ഉമറിന് ലോജിസ്റ്റിക്കൽ സഹായം നൽകിയെന്നാരോപിച്ച് അൽ ഫലാ സർവകലാശാലയിലെ ജീവനക്കാരനായ സോയാബ് എന്ന വാർഡ് ബോയിയെ ബുധനാഴ്ച ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തിരുന്നു.

Advertisment

നിലവിൽ ക്യാമ്പസിനു പുറത്തേക്കും അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. ബംഗ്ലാദേശ്, യുഎഇ, ചൈന, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് എംബിബിഎസ് നേടിയവരും നിലവിൽ നഗരത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരും തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാൻ സുരക്ഷാ ഏജൻസികൾ ഡൽഹിയിലുടനീളമുള്ള സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

Also Read: എയർബസ് വിമാനങ്ങൾക്ക് അടിയന്തര അറ്റകുറ്റപ്പണി; ഇന്ത്യയിലടക്കം വിമാന സർവീസുകൾ താളംതെറ്റിയേക്കും

കേസുമായി ബന്ധപ്പെട്ട പ്രൊഫഷണൽ നെറ്റ്‌വർക്കുകളെ കണ്ടെത്തുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് വൃത്തങ്ങൾ പറഞ്ഞു. ഉമറിന്റെ നെറ്റ്‌വർക്ക് അൽ ഫലയ്ക്ക് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ജമ്മു കശ്മീർ പൊലീസ് പുൽവാമയിലെ ഒരു അഴുക്കുചാലിൽ നിന്ന് ഉമറിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തതോടെയാണ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായതെന്ന് വൃത്തങ്ങൾ പറഞ്ഞു. സർവകലാശാലയിലെ ചിലരുമായി ഉമർ ബന്ധപ്പെട്ടിരുന്നുവെന്നും ഇതന്റെ വിവരങ്ങൾ ഫോണിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

Also Read: പദവികൾ തേടിപ്പോകില്ല; കർണാടക നേതൃമാറ്റത്തിൽ വീണ്ടും പ്രതികരണവുമായി ഡികെ ശിവകുമാർ

കാമ്പസിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിലും ജീവനക്കാരെ ചോദ്യം ചെയ്യുന്നത് തുടരുമെന്നാണ് വിവരം. ചില ജീവനക്കാരെ കാമ്പസിലും മറ്റുള്ളവരെ വീടുകളിലും ചിലരെ ഓഫീസുകളിലേക്കും വിളിച്ചുവരുത്തി ചോദ്യം ചെയ്തതായി,' അന്വേഷണവുമായി ബന്ധമുള്ള മറ്റൊരു ഉദ്യോഗസ്ഥൻ അറിയിച്ചു.

Read More: ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് മകൻ കാസിം ഖാൻ

Nia Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: