/indian-express-malayalam/media/media_files/2025/11/16/delhi-blast-2025-11-16-19-55-39.jpg)
ചിത്രം: എഎൻഐ
ഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ, മുഖ്യപ്രതി ഉമർ നബിയുടെ അടുത്ത സഹായിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. നേരത്തെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്ത പ്രതി നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. ആമിർ റാഷിദ് അലി എന്നയാളാണ് അറസ്റ്റിലായത്.
ഇയാളുടെ പേരിലാണ് ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച ഐ 20 കാര്‍ വാങ്ങിയതെന്ന് എൻഐഎ വക്താവ് അറിയിച്ചു. ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറ സ്വദേശിയായ ആമിർ, മുഖ്യപ്രതി ഉമർ നബിയുമായി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് എൻഐഎ വ്യക്തമാക്കി. കേസിലെ ആദ്യ ഔദ്യോഗിക പ്രതികരണമാണ് എൻഐഎ നടത്തിയത്.
Also Read: ഡൽഹി സ്‌ഫോടനം; മുഖ്യപ്രതി ഉമറിനെ അനുഗമിച്ചയാൾ പിടിയിൽ
സ്ഫോടനത്തിനായി കാർ വാങ്ങാൻ സൗകര്യമൊരുക്കുന്നതിനായാണ് അമീർ ഡൽഹിയിൽ എത്തിയത്. ഐഇഡി ഘടിപ്പിച്ച വാഹനം ഒടിച്ചിരുന്നത് കൊല്ലപ്പെട്ട ഉമർ നബിയാണെന്ന് ഫോറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിച്ചതായും എൻഐഎ അറിയിച്ചു. അന്വേഷണത്തിൽ ഉമർ നബിയുടെ മറ്റൊരു വാഹനം കൂടി എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.
Also Read: ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്
സ്ഫോടനത്തിൽ പരിക്കേറ്റവർ ഉൾപ്പെടെ 73 സാക്ഷികളുടെ മൊഴി ഇതുവരെ എൻഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവ് ശേഖരണത്തിനായി വാഹനം പരിശോധിച്ചുവരികയാണ്. ഡൽഹി, ജമ്മു കശ്മീർ, ഹരിയാന, യുപി പൊലീസ് സേനകളുമായും വിവിധ അന്വേഷണ ഏജൻസികളുമായും ഏകോപിച്ച് അന്വേഷണം തുടരുകയാണെന്നും എൻഐഎ അറിയിച്ചു.
Also Read: ജമ്മു കശ്മീരിൽ പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം; 9 പേക്ക് ദാരുണാന്ത്യം; അപകടമെന്ന് ആഭ്യന്തര മന്ത്രാലയം
ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനും സംസ്ഥാനങ്ങളിലുടനീളം അന്വേഷണം വ്യാപിപ്പിച്ചതായി കേന്ദ്ര ഏജൻസി വ്യക്തമാക്കി. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കമെന്നാണ് വിവരം.
Read More: ചെങ്കോട്ട സ്ഫോടനം; നാലു ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us