/indian-express-malayalam/media/media_files/2025/11/17/delhi-blast-2025-11-17-20-43-01.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ, മുഖ്യപ്രതി ഉമർ നബിയുടെ മറ്റൊരു സഹായിയെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റു ചെയ്തു. ആക്രമണത്തിന് സാങ്കേതിക സഹായം നൽകിയ കശ്മീർ സ്വദേശിയാണ് പിടിയിലായത്. ഇയാൾ ഡ്രോണുകൾ രൂപമാറ്റം വരുത്തുകയും റോക്കറ്റ് നിർമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ.
അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് സ്വദേശിയായ കാസിർ ബിലാൽ വാനി എന്ന ഡാനിഷിനെയാണ് അറസ്റ്റു ചെയ്തതെന്ന് എൻഐഎ അറിയിച്ചു. ഉമർ നബിയുടെ അടുത്ത സഹായിയായിരുന്നു ഡാനിഷ്. ഇയാൾ ഉമർ നബിയുമായി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എൻഐഎ വ്യക്തമാക്കി. ആക്രമണം ആസൂത്രണം ചെയ്യാൻ ഉമർ നബിയുമായി അടുത്ത് പ്രവർത്തിച്ചിരുന്നുവെന്നും എൻഐഎ വക്താവ് അറിയിച്ചു. ശ്രീനഗറിൽ നിന്നാണ് ഡാനിഷിനെ കസ്റ്റഡിയിലെടുത്തത്.
Also Read: ഡൽഹി സ്ഫോടനം: അൽ ഫലാഹ് സർവകലാശാല ചെയർമാൻ രേഖകളുമായി ഹാജരാകണം; ക്രൈംബ്രാഞ്ച് നോട്ടീസ്
അതേസമയം, ഉമർ നബിയുടെ അടുത്ത സഹായിയായ ആമിർ റാഷിദ് അലി എന്നയാളെ ഇന്നലെ എൻഐഇ അറസ്റ്റു ചെയ്തിരുന്നു. ആമിറിന്റെ പേരിലായിരുന്നു ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച ഐ 20 കാര്‍ വാങ്ങിയത്. സ്ഫോടനത്തിനായി കാർ വാങ്ങാൻ സൗകര്യമൊരുക്കുന്നതിനായാണ് ആമീർ ഡൽഹിയിൽ എത്തിയതെന്നും എൻഐഇ കണ്ടെത്തിയിരുന്നു.
Also Read: ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ അടുത്ത സഹായി അറസ്റ്റിൽ; ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് എൻഐഎ
അതിനിടെ, ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികളുടെ കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാല ചെയർമാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. യുജിസിയും നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും (എൻഎഎസി) അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തട്ടിപ്പുകളും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
Read More: ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us